20 ദിവസത്തിനിടെ ഇടിഞ്ഞത് ₹19,880 രൂപ, ഇന്ന് മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിലയില്‍, ഇനിയും കുറയുമോ?

സാധാരണഗതിയില്‍ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ മോശമാകുമ്പോള്‍ സ്വര്‍ണവില ഉയരുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തവണ നേരെ തിരിച്ചാണ് സംഭവിച്ചത്
gen z people looking at gold
Image created with gemini
Published on

സ്വര്‍ണവില കുറയുന്ന പ്രവണത ഇന്നും തുടരുന്നു. ഇന്നലെ രാവിലെ വൈകുന്നേരവുമായി രണ്ടുതവണ കുറഞ്ഞ സ്വര്‍ണവില ഇന്ന് മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. പവന് 1,07,040 രൂപയിലാണ് സ്വര്‍ണവില. മാര്‍ച്ച് ഒന്നിലെ 1,26,920 രൂപയെ അപേക്ഷിച്ച് 20 ദിവസത്തിനിടെ 19,880 രൂപയാണ് കുറഞ്ഞത്.

ഇന്ന് ഗ്രാമിന് കുറഞ്ഞത് 275 രൂപയാണ്. 13,380 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണം 225 രൂപ താഴ്ന്ന് 10,995 രൂപയായി. പവന്‍ വില 87,960 രൂപ. 14 കാരറ്റ് സ്വര്‍ണത്തിലും വില കുറഞ്ഞിട്ടുണ്ട്. ഇന്നത്തെ വെള്ളിവില ഗ്രാമിന് 245 രൂപയാണ്.

സാധാരണഗതിയില്‍ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ മോശമാകുമ്പോള്‍ സ്വര്‍ണവില ഉയരുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തവണ നേരെ തിരിച്ചാണ് സംഭവിച്ചത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും വില താഴുന്നതിന് കാരണമായി. യുദ്ധം നീണ്ടുനിന്നാല്‍ സ്വര്‍ണം ഇനിയും താഴ്‌ന്നേക്കുമെന്നാണ് സൂചന.

കേരളത്തില്‍ അടുത്തമാസം വിവാഹ സീസണ്‍ ആരംഭിക്കുകയാണ്. ഈയൊരു സമയത്ത് വില താഴുന്നത് കുടുംബങ്ങള്‍ക്ക് ആശ്വാസമാകുകയാണ്. വിവാഹ സീസണ്‍ സമയത്ത് പൊന്നിന്റെ വില കൂടുന്നത് കല്യാണ ചെലവുകള്‍ ഉയരാന്‍ കാരണമാകും.

ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് എത്രയാകും?

സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കില്‍ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ഈടാക്കുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേല്‍ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1,10,100 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനില്‍ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം നേരിടാമെന്നതും ഓര്‍ക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com