അങ്ങനെ കുറയട്ടെ! സ്വര്‍ണത്തില്‍ തുടര്‍ച്ചയായ ഇറക്കം; വരുന്നത് വലിയ ഇടിവ്?

വരും ദിവസങ്ങളില്‍ ലാഭമെടുപ്പ് പ്രവണത വര്‍ധിച്ചാല്‍ സ്വര്‍ണത്തില്‍ വലിയൊരു ഇടിവിന് സാധ്യതയുണ്ടെന്ന സൂചനകളും വിദഗ്ധര്‍ നല്‍കുന്നുണ്ട്
gold ring
gold making chargecanva
Published on

മാര്‍ച്ചില്‍ പിടിവിട്ട് ഉയര്‍ന്ന സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാംദിവസവും താഴേക്ക്. ഇന്നലെ ഗ്രാമിന് 40 രൂപ ഗ്രാമിന് കുറഞ്ഞിരുന്നു. ഇന്നും 40 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 80 രൂപ കുറഞ്ഞത് കേരളത്തിലെ കല്യാണ പാര്‍ട്ടികള്‍ക്ക് ആശ്വാസമായി.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,230 രൂപയാണ്. പവന്‍ വില 65,840 രൂപ. പവന് കുറഞ്ഞത് 320 രൂപയാണ്. ഈ മാസം തുടക്കത്തില്‍ സ്വര്‍ണവില പവന് 63,520 രൂപയായിരുന്നു. പിന്നീടായിരുന്നു വില കുതിച്ചു കയറിയത്. ഓഹരി വിപണിയിലും മറ്റും നിക്ഷേപിച്ചിരുന്നവര്‍ സ്വര്‍ണത്തിലേക്ക് ശ്രദ്ധ തിരിച്ചതും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധവുമെല്ലാമാണ് സ്വര്‍ണത്തെ സാധാരണക്കാരന് അപ്രാപ്യമായ നിലയിലേക്ക് എത്തിച്ചത്.

ലാഭമെടുപ്പ് ഗുണം ചെയ്തു

സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ ലാഭമെടുപ്പ് നടത്തിയതും വില കുറയുന്നതിലേക്ക് നയിച്ചു. ഓഹരി വിപണികള്‍ തിരിച്ചുവരുന്നത് സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റിയവരുടെ മനസ് മാറ്റാന്‍ ഇടയുണ്ട്. അങ്ങനെ സംഭവിക്കുന്നത് വില വലിയതോതില്‍ ഉയര്‍ന്നു പോകാതിരിക്കാന്‍ സഹായിക്കും. പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷ സാധ്യത ഉടലെടുത്തെങ്കിലും വലിയ തോതിലുള്ള യുദ്ധത്തിലേക്ക് ഇത് മാറിയേക്കില്ലെന്ന നിരീക്ഷണങ്ങളും സ്വര്‍ണം പിടിവിട്ട് ഉയരാതിരിക്കാന്‍ സഹായകരമായി.

വരും ദിവസങ്ങളില്‍ ലാഭമെടുപ്പ് പ്രവണത വര്‍ധിച്ചാല്‍ സ്വര്‍ണത്തില്‍ വലിയൊരു ഇടിവിന് സാധ്യതയുണ്ടെന്ന സൂചനകളും വിദഗ്ധര്‍ നല്‍കുന്നുണ്ട്. അങ്ങനെ വന്നാല്‍ കേരളത്തിലും സ്വര്‍ണവില താഴും. അടുത്തമാസം വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കേ കുടുംബങ്ങള്‍ക്ക് സന്തോഷം പകരുന്നതാണ് ഈ വാര്‍ത്ത.

സ്വര്‍ണവില മാര്‍ച്ചില്‍

മാര്‍ച്ച് 01: 63,520

മാര്‍ച്ച് 02: 63,520

മാര്‍ച്ച് 03: 63,520

മാര്‍ച്ച് 04: 64,080

മാര്‍ച്ച് 05: 64,520

മാര്‍ച്ച് 06: 64,160

മാര്‍ച്ച് 07: 63,920

മാര്‍ച്ച് 08: 64,320

മാര്‍ച്ച് 09: 64,320

മാര്‍ച്ച് 10: 64,400

മാര്‍ച്ച് 11: 64,160

മാര്‍ച്ച് 12: 64,520

മാര്‍ച്ച് 13: 64,960

മാര്‍ച്ച് 14: 65,840

മാര്‍ച്ച് 15: 65,760

മാര്‍ച്ച് 16: 65,760

മാര്‍ച്ച് 17: 65,680

മാര്‍ച്ച് 18: 66,000

മാര്‍ച്ച് 19: 66,320

മാര്‍ച്ച് 20: 66,480

മാര്‍ച്ച് 21: 66,160

മാര്‍ച്ച് 22: 65,840

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com