

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഈയാഴ്ച്ചയുടെ തുടക്കത്തില്‍ കുതിച്ച സ്വര്‍ണവില ഇന്നലെ മുതലാണ് താഴേക്കുള്ള പ്രവണത കാണിച്ചു തുടങ്ങിയത്. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 13,965 രൂപയായി. ഇന്നത്തെ പവന്‍വില 1,11,720 രൂപയാണ്. പവനില്‍ താഴ്ന്നത് 240 രൂപയാണ്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,475 രൂപയും 14 കാരറ്റിന്റേത് 8,935 രൂപയായും മാറി. വെള്ളിവില ഗ്രാമിന് 275 രൂപയാണ്.
പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്ന വാര്‍ത്തകള്‍ക്കിടയില്‍ ഇറാന്‍ യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത വന്നിരുന്നു. സമാധാനം ശാശ്വതമായാല്‍ സ്വര്‍ണവില കുറയുന്ന ട്രെന്റ് തുടരും.
ആഗോള തലത്തില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് തിരിയുന്നതും സ്വര്‍ണത്തില്‍ പ്രതിഫലിക്കും. മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ കൂടുതല്‍ ലാഭകരമാകുമ്പോള്‍ സ്വര്‍ണത്തില്‍ നിന്ന് ഓഹരിവിപണി പോലുള്ള മാര്‍ഗങ്ങളിലേക്ക് കൂടുതല്‍ ഒഴുക്ക് ഉണ്ടാകും.
സ്വര്‍ണ നിരക്കുകള്‍ കുറഞ്ഞതോടെ പുതുക്കിയ വിപണി വിലയ്‌ക്കൊപ്പം ചുരുങ്ങിയത് 5% നിരക്കില്‍ പണിക്കൂലിയും, സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ഈടാക്കുന്ന ജി.എസ്.ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേല്‍ ചുമത്തുന്ന 18% ജി.എസ്.ടി എന്നിവയെല്ലാം ചേര്‍ത്ത് ഒരു പവന്‍ (22 കാരറ്റ്) ആഭരണം വാങ്ങുന്നതിന് ജുവല്‍റികളില്‍ 1,21,030 രൂപയെങ്കിലും നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനില്‍ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം നേരിടാമെന്നതും ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine