തീരുവയില്‍ തട്ടി സ്വര്‍ണവില ഇന്നും മുന്നോട്ട്; ഇനിയും കുതിപ്പ് പ്രതീക്ഷിക്കണോ

സ്വര്‍ണലഭ്യതയില്‍ കുറവു വരുന്നതോടെ വരുംദിവസങ്ങളില്‍ വില കൂടിയേക്കാമെന്ന സൂചനയാണ് സ്വര്‍ണവ്യാപാരികള്‍ നല്കുന്നത്
തീരുവയില്‍ തട്ടി സ്വര്‍ണവില ഇന്നും മുന്നോട്ട്; ഇനിയും കുതിപ്പ് പ്രതീക്ഷിക്കണോ
Envato
Published on

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതു മൂലം ഇന്നലെ കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസദിനം. ഇന്നലെ രാവിലെ 10,000 രൂപയോളം വര്‍ധിച്ച് പവന്‍ വില 1,23,120 രൂപയിലെത്തിയിരുന്നു. വൈകുന്നേരം ആയപ്പോള്‍ വില കുറഞ്ഞിരുന്നു.

ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്. ഒരു പവനില്‍ 720 രൂപയും. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,19,040 രൂപയാണ്. ഒരു ഗ്രാമിന് 14,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,225 രൂപയും പവന് 97,800 രൂപയുമായി. 14 കാരറ്റിന് ഇന്നത്തെ ഗ്രാം വില 9,520 രൂപയും പവന് 76,160 രൂപയുമാണ്.

വില ഇനിയും കൂടിയേക്കും

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് ഇപ്പോഴത്തെ വിലവര്‍ധനയ്ക്ക് കാരണം. ഇവയുടെ ഇറക്കുമതിക്കായി രാജ്യത്തിന് കൂടുതല്‍ പണം മുടക്കേണ്ടി വരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതാണ് താല്ക്കാലികമായി ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്.

സ്വര്‍ണലഭ്യതയില്‍ കുറവു വരുന്നതോടെ വരുംദിവസങ്ങളില്‍ വില കൂടിയേക്കാമെന്ന സൂചനയാണ് സ്വര്‍ണവ്യാപാരികള്‍ നല്കുന്നത്. അതേസമയം, സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥ ഉപയോക്താക്കളെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.

സ്വര്‍ണത്തെ നിക്ഷേപമായി കാണുന്നവര്‍ മറ്റ് നിക്ഷേപമാര്‍ഗങ്ങളിലേക്ക് മാറാനാണ് സാധ്യത. ഇത്രയും ഉയര്‍ന്ന വിലയ്ക്ക് സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് റിസ്‌ക് ആണെന്നത് തന്നെ കാരണം. പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് ശേഷം ഇറക്കുമതി തീരുവ എടുത്തു മാറ്റിയാല്‍ വലിയ തോതില്‍ വിലയിടിയും. ഇത് നിക്ഷേപകര്‍ക്ക് കനത്ത തിരിച്ചടിയാകും.

നിലവിലെ വിലവര്‍ധന സ്വര്‍ണം വിറ്റ് പണമാക്കി മാറ്റാന്‍ തയാറെടുത്ത് നില്ക്കുന്നവര്‍ക്ക് ഗുണകരമാണ്. ഇന്ത്യക്കാരുടെ കൈയിലുള്ള സ്വര്‍ണം കൂടുതലായി വിപണിയിലേക്ക് ഇറങ്ങാന്‍ വിലവര്‍ധന കാരണമായേക്കുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.

സ്വര്‍ണവില മെയ് മാസത്തില്‍ (പവനില്‍)

മെയ് 01: 1,10,280 (രാവിലെ)

മെയ് 01: 1,09,720 (വൈകുന്നേരം)

മെയ് 01: 1,10,440 (രാത്രി)

മെയ് 02: 1,10,680

മെയ് 03: 1,10,680

മെയ് 04: 1,10,680 (രാവിലെ)

മെയ് 04: 1,09,720 (വൈകുന്നേരം)

മെയ് 05: 1,09,400

മെയ് 06: 1,10,960 (രാവിലെ)

മെയ് 06: 1,11,560 (വൈകുന്നേരം)

മെയ് 07: 1,11,800 (രാവിലെ)

മെയ് 07: 1,12,200 (വൈകുന്നേരം)

മെയ് 08: 1,11,960

മെയ് 09: 1,11,720

മെയ് 10: 1,11,720

മെയ് 11: 1,11,560 (രാവിലെ)

മെയ് 11: 1,12,520 (വൈകുന്നേരം)

മെയ് 12: 1,12,920

മെയ് 13: 1,23,120 (രാവിലെ)

മെയ് 13: 1,18,800 (വൈകുന്നേരം)

മെയ് 14: 1,19,040

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com