പഴയ സ്വര്‍ണം വിപണിയിലേക്ക് ഒഴുകുന്നു, പുതിയതിന് വിലയും ഡിമാന്‍ഡും കുറയുന്നു

തീരുവ വര്‍ധിച്ചതോടെ വലിയ ജുവലറികള്‍ പോലും പഴയ സ്വര്‍ണം വാങ്ങുന്നതിന് കൂടുതല്‍ പ്രാധാന്യം നല്കി തുടങ്ങി
പഴയ സ്വര്‍ണം വിപണിയിലേക്ക് ഒഴുകുന്നു, പുതിയതിന് വിലയും ഡിമാന്‍ഡും കുറയുന്നു
Published on

കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി തീരുവ ഉയര്‍ത്തിയതിനു ശേഷമുള്ള തുടര്‍ച്ചയായ മൂന്നാംദിനത്തിലും സ്വര്‍ണവില താഴുന്നു. മേയ് 13ന് 1,23,120 രൂപ വരെ പവന് ഉയര്‍ന്ന ശേഷം സ്വര്‍ണവില ഇപ്പോള്‍ 1,15,080 രൂപയിലാണ്. ഇന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും താഴ്ന്നു.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 85 രൂപ ഇടിഞ്ഞ് 11,790 രൂപയാണ്. 14 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 9,180 രൂപയും ഒന്‍പത് കാരറ്റിന്റേത് 5,920 രൂപയുമാണ്.

ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ നിക്ഷേപത്തിനായി സ്വര്‍ണവില വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് സ്വര്‍ണവ്യാപാരികള്‍ പറയുന്നു. അതേസമയം, പഴയ സ്വര്‍ണം വില്ക്കാനെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയും രേഖപ്പെടുത്തി. വീടുകളിലുള്ള പഴയ സ്വര്‍ണം മുന്‍വര്‍ഷങ്ങളേക്കാള്‍ വിപണിയിലേക്ക് ഇറങ്ങുന്നുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

തീരുവ വര്‍ധിച്ചതോടെ വലിയ ജുവലറികള്‍ പോലും പഴയ സ്വര്‍ണം വാങ്ങുന്നതിന് കൂടുതല്‍ പ്രാധാന്യം നല്കി തുടങ്ങി. വരുംദിവസങ്ങളില്‍ സ്വര്‍ണം വില്ക്കുന്നവരുടെ എണ്ണത്തില്‍ കുതിപ്പുണ്ടാകുമെന്നാണ് വിവരം.

സ്വര്‍ണവില മെയ് മാസത്തില്‍ (പവനില്‍)

മെയ് 01: 1,10,280 (രാവിലെ)

മെയ് 01: 1,09,720 (വൈകുന്നേരം)

മെയ് 01: 1,10,440 (രാത്രി)

മെയ് 02: 1,10,680

മെയ് 03: 1,10,680

മെയ് 04: 1,10,680 (രാവിലെ)

മെയ് 04: 1,09,720 (വൈകുന്നേരം)

മെയ് 05: 1,09,400

മെയ് 06: 1,10,960 (രാവിലെ)

മെയ് 06: 1,11,560 (വൈകുന്നേരം)

മെയ് 07: 1,11,800 (രാവിലെ)

മെയ് 07: 1,12,200 (വൈകുന്നേരം)

മെയ് 08: 1,11,960

മെയ് 09: 1,11,720

മെയ് 10: 1,11,720

മെയ് 11: 1,11,560 (രാവിലെ)

മെയ് 11: 1,12,520 (വൈകുന്നേരം)

മെയ് 12: 1,12,920

മെയ് 13: 1,23,120 (രാവിലെ)

മെയ് 13: 1,18,800 (വൈകുന്നേരം)

മെയ് 14: 1,19,040

മെയ് 15: 1,15,800

മെയ് 16: 1,14,350

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com