കയറിയും ഇറങ്ങിയും സ്ഥിരത കാട്ടാതെ സ്വര്‍ണം, ഇന്നലത്തേതിന് നേര്‍വിപരീതം; ജുവലറിയില്‍ പോകാന്‍ പറ്റിയ സമയമോ?

യു.എസ് കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങിയാല്‍ നിക്ഷേപകരുടെ ശ്രദ്ധ സ്വര്‍ണത്തിലേക്ക് തിരിയും. ഇത് വില ഉയരാന്‍ കാരണമാകും
gold ornaments and coins
Published on

യു.എസ് സമ്പദ്‌വ്യവസ്ഥയിലെ പ്രശ്‌നങ്ങളും ഭൗമരാഷ്ട്രീയത്തിലെ മാറ്റങ്ങളും വ്യത്യസ്തപ്പെടുന്നതിനനുസരിച്ച് സ്വര്‍ണവിലയും ചാഞ്ചാടുന്നു. ഇന്നലെ കൂടുന്ന ട്രെന്റായിരുന്നു സ്വര്‍ണത്തിലെങ്കില്‍ ഇന്ന് നേരെ മറിച്ചായിരുന്നു കാര്യങ്ങള്‍. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 8,940 രൂപയാണ്. പവന്‍ വിലയാകട്ടെ 71,520 രൂപയും.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 7,325 രൂപയാണ്. വെള്ളിവില 110 രൂപയില്‍ തന്നെ നില്‍ക്കുന്നു. കേരളത്തില്‍ സ്വര്‍ണത്തിന് റെക്കോഡ് വില വന്നത് ഏപ്രില്‍ 22നാണ്. പവന് 74,320 രൂപയായിരുന്നു അന്നത്തെ വില.

സ്വര്‍ണം ഇനിയും കുറയുമോ?

യു.എസ് മാന്ദ്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ തന്നെയാണ് സ്വര്‍ണത്തിലും കയറ്റിറക്കങ്ങള്‍ക്ക് കാരണമാകുന്നത്. യു.എസ് കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങിയാല്‍ നിക്ഷേപകരുടെ ശ്രദ്ധ സ്വര്‍ണത്തിലേക്ക് തിരിയും. ഇത് വില ഉയരാന്‍ കാരണമാകും. യു.എസ് ഡോളര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഇതും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകമാണ്.

ആഭരണം വാങ്ങാന്‍ എത്ര വേണം

ഇന്ന് ഒരു പവന്റെ വില 71,520 രൂപ. എന്നാല്‍ ഇതേ തൂക്കത്തിലുള്ള സ്വര്‍ണ ആഭരണം വാങ്ങാന്‍ ഇത് പോരാ. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 77,402 രൂപയെങ്കിലുമാകും. ഡിസൈന്‍, മോഡല്‍ എന്നിവ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റം വരാം.

Gold prices drop after recent surge amid US economic concerns and geopolitical shifts, raising questions about the best time to buy jewelry

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com