

സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒരു ലക്ഷം രൂപയിലേക്കുള്ള പ്രയാണത്തില്‍. ഇന്ന് മാത്രം ഗ്രാമിന് 115 രൂപയാണ് വില ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,185 രൂപയാണ്. പവന്‍വിലയാകട്ടെ 920 രൂപ ഉയര്‍ന്ന് 89,480 രൂപയിലെത്തി.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 100 രൂപ വര്‍ധിച്ച് 9,200 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,170 രൂപയായി. വെള്ളിവിലയും അതിവേഗം കുതിക്കുകയാണ്. ഒരു രൂപ വര്‍ധിച്ച് 161 രൂപയായി.
ആഗോള തലത്തില്‍ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്ക്കുന്നതും താരിഫ് പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നതും സ്വര്‍ണവിലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു. സ്വര്‍ണത്തിന്റെ ആഗോള വിലയും ഉയര്‍ച്ചയിലാണ്. ഔണ്‍സിന് 3,974 ഡോളറിലാണ് വില. ദീപാവലിക്ക് അന്താരാഷ്ട്രവില 4,000 ഡോളര്‍ പിന്നിടുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
കേരളത്തില്‍ പവന്‍ വില ഡിസംബറോടെ ഒരു ലക്ഷം രൂപയിലെത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. അതിവേഗം വില ഉയരുന്നത് വില്പനയെ സാരമായി ബാധിക്കുമെന്ന ആശങ്ക ജുവലറി മേഖലയ്ക്കുണ്ട്.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ സ്വര്‍ണവില 2726 ശതമാനമാണ് വര്‍ധിച്ചത്. 2000 മാര്‍ച്ച് 31ന് ഒരു പവന്‍ സ്വര്‍ണത്തിന് 3,212 ആയിരുന്നു വില.
ഇന്ന് ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലിയും നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവയും സഹിതം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 96,621 രൂപയെങ്കിലും നല്‍കേണ്ടി വരും. പണിക്കൂലി 10 ശതമാനമായാല്‍ ഇത് ഒരു ലക്ഷത്തിനു മുകളിലാകുമെന്ന കാര്യവും ശ്രദ്ധിക്കുക.
ഒക്‌ടോബര്‍ 01: 87,000 രൂപ
ഒക്‌ടോബര്‍ 02: 87,440 രൂപ
ഒക്‌ടോബര്‍ 03: 87,040 രൂപ
ഒക്‌ടോബര്‍ 03: 86,920 (വൈകുന്നേരം)
ഒക്‌ടോബര്‍ 04: 87,560 രൂപ
ഒക്‌ടോബര്‍ 05: 87,560 രൂപ
ഒക്‌ടോബര്‍ 06: 88,560 രൂപ
ഒക്‌ടോബര്‍ 07: 89,480 രൂപ
Read DhanamOnline in English
Subscribe to Dhanam Magazine