

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍കുതിപ്പ്. ഒറ്റദിവസം കൊണ്ട് പവനില്‍ ഉയര്‍ന്നത് 2,440 രൂപയാണ്. അടുത്ത കാലത്ത് ആദ്യമായാണ് സ്വര്‍ണവില ഒറ്റദിവസം കൊണ്ട് ഇത്രയും അധികം വര്‍ധിക്കുന്നത്. ഇന്നത്തെ പവന്‍ വില 97,360 രൂപയാണ്.
ഇന്ന് ഗ്രാം വില 12,170 രൂപയാണ്. ഒരു ഗ്രാമില്‍ മാത്രം 305 രൂപയാണ് ഉയര്‍ന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 245 രൂപ വര്‍ധിച്ച് 10,005 രൂപയിലെത്തി. വെള്ളിവില 196 രൂപയാണ്.
അന്താരാഷ്ട്ര സ്വര്‍ണവിലയും കുതിക്കുകയാണ്. ഇന്നലെ രാവിലെ വില നിശ്ചയിക്കുമ്പോള്‍ 4,228 ഡോളര്‍ ആയിരുന്നു. അന്താരാഷ്ട്ര വില വര്‍ധിച്ചെങ്കിലും രൂപ കരുത്ത് നേടി 87.88 ലേക്ക് എത്തിയതിനാല്‍ ഇന്നലെ വിലയില്‍ വ്യത്യാസം വന്നില്ല.
ഇന്നലെ രാത്രിയോടെ അന്താരാഷ്ട്ര വില 4,380 ഡോളറിലേക്ക് എത്തിയിരുന്നു. 150 ഡോളറിന്റെ കുതിപ്പ് രേഖപ്പെടുത്തി. നിലനില്‍ക്കുന്ന സാഹചര്യങ്ങളെല്ലാം സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമാണ്. സ്വര്‍ണവില ഇന്ന് രാവിലെ വില നിശ്ചയിക്കുമ്പോള്‍ 4,375 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.82 ആണ്.
18 കാരറ്റ് സ്വര്‍ണത്തിനും ചരിത്രത്തില്‍ ആദ്യമായി 10,000 രൂപ കടന്നു. വരും ദിവസങ്ങളിലും വില വര്‍ധിക്കുമെന്ന സൂചനയാണ് അന്താരാഷ്ട്ര വിപണി നല്കുന്നത്. രാജ്യങ്ങള്‍ വാങ്ങിക്കൂട്ടല്‍ വര്‍ധിപ്പിച്ചതിന് ആനുപാതികമായി സ്വര്‍ണം കിട്ടാനില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 97,360 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണത്തിന് ഇതിലുമേറെ വില കൊടുക്കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്താല്‍ വില 1,05,000 രൂപയെങ്കിലും നല്‍കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine