

ഒക്‌ടോബറില്‍ അടിക്കടി താഴുന്ന പ്രവണതയില്‍ നിന്ന് സ്വര്‍ണം മാറുന്നു. തുടര്‍ച്ചയായ രണ്ടാം പ്രവര്‍ത്തിദിനവും സ്വര്‍ണവില സംസ്ഥാനത്ത് ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമിന്റെ വില 13,570 രൂപയും പവന് 1,08,560 രൂപയുമായാണ് ഉയര്‍ന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 11,105 രൂപയും പവന് 88,840 രൂപയുമായി ഉയര്‍ന്നു.
14 കാരറ്റിന് ഇന്നത്തെ ഗ്രാം വില 8,685 രൂപയാണ്. ഗ്രാമില്‍ 30 രൂപയുടെ കുറവ്. പവന് 69,480 രൂപയുമാണ്. ഒന്‍പത് കാരറ്റിന്റെ വില ഗ്രാമിന് 5,600 രൂപയും പവന് 44,800 രൂപയുമാണ്. വെള്ളിവില ഗ്രാമിന് 230 രൂപയുമാണ്.
ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍, കേന്ദ്ര ബാങ്കുകള്‍ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുകയാണ്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ അളവ് ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യവും പ്രതിസന്ധികളും സ്വര്‍ണത്തെ ഒരു മികച്ച സുരക്ഷിത നിക്ഷേപ മാര്‍ഗമാക്കി മാറ്റുന്നു. ഇത് വരും നാളുകളില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും.
ഫ്രാന്‍സില്‍ ആരംഭിച്ച കലാപം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പടരുന്നത് ആഗോള സ്വര്‍ണ ഡിമാന്‍ഡിനെ സ്വാധീനിച്ചേക്കും. ഓഹരി വിപണികളിലും പ്രാദേശിക കറന്‍സികളിലും നിക്ഷേപകര്‍ക്ക് ആശങ്കയേറുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂട്ടത്തോടെ തിരിയുന്നതിന് വഴിയൊരുക്കും. ഇത് സ്വര്‍ണത്തിന്റെ ആവശ്യവും വിലയും വര്‍ധിക്കാന്‍ കാരണമാകുന്നു.
അസറ്റ് മാനേജ്മെന്റ് ഫണ്ട് മാനേജരായ ഷാര്‍ലറ്റ് യോങ് പറയുന്നതനുസരിച്ച്, അടുത്ത 12 മുതല്‍ 18 മാസത്തിനുള്ളില്‍ സ്വര്‍ണം പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്താന്‍ സാധ്യതയുണ്ട്.
ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്.
ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 1,17,850 രൂപയെങ്കിലും ആകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine