

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് പവനില്‍ 880 രൂപയുടെ വലിയ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13,920 രൂപയാണ്. ഒരു ഗ്രാമിന് 110 രൂപ വര്‍ധിച്ച് 14,240 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ഇന്നത്തെ വില 11,700 രൂപയാണ്. പവന്‍ വില 93,600 രൂപയും. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,110 രൂപയും പവന് 72,880 രൂപയുമാണ് വില. വെള്ളിവില ഗ്രാമിന് 250 രൂപയാണ് ഇന്നത്തെ വില.
പ്രതീക്ഷിച്ചതിനെക്കാള്‍ ശക്തമായ യുഎസ് തൊഴില്‍ കണക്കുകള്‍ പുറത്തുവന്നതോടെ സ്വര്‍ണവിലയില്‍ സമ്മര്‍ദം ശക്തമാകുകയാണ്. വെള്ളിയാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം യുഎസില്‍ പുതുതായി 1.56 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. വിപണി പ്രതീക്ഷിച്ചതിന്റെ ഏകദേശം മൂന്നിരട്ടിയാണിത്.
തൊഴില്‍ വിപണി കരുത്തോടെ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത 60 ശതമാനത്തോളമായി വര്‍ധിച്ചെന്നാണ് വിപണിയുടെ വിലയിരുത്തല്‍. പലിശനിരക്ക് ഉയരുന്നത് സ്വര്‍ണം പോലുള്ള പലിശവരുമാനം നല്‍കാത്ത ആസ്തികളുടെ ആകര്‍ഷണം കുറയ്ക്കും. വരുംദിവസങ്ങളില്‍ വിലയില്‍ പ്രതിഫലനത്തിന് ഇത് വഴിയൊരുക്കും.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,23,220 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine