അമേരിക്കന്‍ തീരുമാനത്തില്‍ കണ്ണുനട്ട് സ്വര്‍ണവിപണി, ഇന്ന് നേരിയ വര്‍ധന; വിപണിയില്‍ എന്തുസംഭവിക്കും?

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ ഇന്ന് തീരുമാനം വരാനിരിക്കേ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന.
Gold Ornaments Rates Today Kerala
പ്രതീകാത്മക ചിത്രംImage courtesy : AdobeStocks
Published on

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ ഇന്ന് തീരുമാനം വരാനിരിക്കേ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. കഴിഞ്ഞ ദിവസങ്ങളിലെ ചുവടുപിടിച്ചാണ് സ്വര്‍ണത്തിന്റെ മുന്നേറ്റം. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാം വില 14,065 രൂപയാണ്. പവന്‍ വില 1,12,520 രൂപയായി.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 20 രൂപ വര്‍ധിച്ച് 11,555 രൂപയായി ഉയര്‍ന്നു. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9,000 രൂപയും പവന് 72,000 രൂപയുമാണ്. വെള്ളിവില 245 രൂപയായി താഴ്ന്നു.

എല്ലാ കണ്ണുകളും ഫെഡ് തീരുമാനത്തിലേക്ക്

സ്വര്‍ണവിലയില്‍ ഫെഡ് റിസര്‍വിന്റെ പലിശ നിരക്കുകള്‍ വലിയ തോതില്‍ സ്വാധീനിക്കും. ഇന്ന് പാതിരാത്രിയാണ് തീരുമാനം പ്രഖ്യാപിക്കുക. നിരക്ക് കൂട്ടുമെന്നാണ് റിപ്പോര്‍ട്ട്. സാധാരണഗതിയില്‍ പലിശനിരക്ക് കൂട്ടുമ്പോള്‍ സ്വര്‍ണവില കുറയുന്നതാണ് ട്രെന്റ്. എന്നാല്‍ ആഗോള സാഹചര്യങ്ങള്‍ നിലവില്‍ വ്യത്യസ്തമാണ്. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ മല്‍സരിക്കുമ്പോള്‍ വില ഉയര്‍ന്നു നില്‍ക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഇപ്പോള്‍ എത്രയാകും?

ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയതോടെ, പുതിയ വിപണി വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ചുമത്തുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,21,720 രൂപയെങ്കിലും നല്‍കിയാലാണ് 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണാഭരണം ഇന്ന് രാവിലെ വാങ്ങാന്‍ കഴിയുക. ആഭരണങ്ങളുടെ ഡിസൈനില്‍ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം നേരിടാമെന്നതും ഓര്‍ക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com