
കേരളത്തിലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 9,045 രൂപയിലെത്തി. പവന്‍ വില 240 രൂപ കൂടി 72,360 രൂപയുമായി. കഴിഞ്ഞ ദിവസവും ഗ്രാമിന് 30 രൂപ വര്‍ധിച്ചിരുന്നു. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 25 രൂപ വര്‍ധിച്ചു. വെള്ളി വില ഗ്രാമിന് 109 രൂപയാണ്.
യു.എസ് ഫെഡറല്‍ നിരക്ക് മാറ്റമില്ലാതെ തുടരാന്‍ തീരുമാനിച്ചതോടെ കഴിഞ്ഞ ആഴ്ച സ്വര്‍ണവിലയില്‍ ചെറിയ ആശ്വാസം കണ്ടിരുന്നു. എന്നാല്‍ ഇന്ത്യ-പാകിസ്ഥാന്‍, ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമായതോടെ കൂടുതലാളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. യു.എസ് ഓഹരി വിപണിയും ഡോളര്‍ ഇന്‍ഡെക്‌സും താഴേക്ക് ഇറങ്ങിയതോടെ സ്വര്‍ണം വീണ്ടും ശക്തിയാര്‍ജ്ജിച്ചു.
യു.എസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കടുക്കുമെന്ന സൂചനകളും സ്വര്‍ണത്തില്‍ കാര്യമായ മാറ്റമുണ്ടാക്കി. ഇതോടെ സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. ആഗോള വിപണിയില്‍ ഔണ്‍സിന് 22.15 ഡോളര്‍ വര്‍ധിച്ച സ്വര്‍ണം 3,326.15 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 72,360 രൂപയാണെങ്കിലും ആഭരണ രൂപത്തില്‍ ഇതേ തൂക്കത്തില്‍ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കണം. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 78,310 രൂപയെങ്കിലും വേണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും സ്വര്‍ണ വിലയിലും വ്യത്യാസമുണ്ടാകുമെന്ന് കൂടി മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine