Begin typing your search above and press return to search.
62 ശതമാനം വിലവര്‍ധന; പെട്രോള്‍ വില ഭയന്ന് സിഎന്‍ജിയിലേക്കും മാറാനാകില്ല!
സിഎന്‍ജി വാഹനങ്ങള്‍, ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ എന്നിവയിലുപയോഗിക്കുന്ന പ്രകൃതിവാതക വില 62 ശതമാനം വര്‍ധിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം സാധാരണക്കാരന് തിരിച്ചടിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കാരണം പെട്രോള്‍, ഡീസല്‍ വില ഭയന്ന് സിഎന്‍ജി വാഹനങ്ങളിലേക്ക് മാറുന്നവര്‍ക്കും വീട്ടില്‍ പാചകം ചെയ്ത് വില്‍ക്കുന്ന സൂക്ഷ്മ ചെറുകിട കച്ചവടക്കാരെയും ഇത് ഏറെ ബാധിക്കും.
2019 ഏപ്രിലിനു ശേഷമുള്ള ആദ്യ നിരക്ക് വര്‍ധനയാണ് ഇത്, അന്താരാഷ്ട്ര വിലകള്‍ സ്ഥിരപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിലാണിത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍, ഓയില്‍ ഇന്ത്യ ലിമിറ്റഡ് (ഒഐഎല്‍) എന്നിവയ്ക്ക് നല്‍കുന്ന ഫീല്‍ഡില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഗ്യാസ് നിരക്കുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ 2.90/ ബ്രിട്ടഷ് തെര്‍മല്‍ യൂണിറ്റ് ആയിരിക്കുമെന്ന് പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ (പിപിഎസി) അറിയിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടുന്നവര്‍ ആശ്രയിക്കുന്ന ഡീപ്സീ പോലുള്ള മേഖലകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വാതകത്തിന്റെ വില ഓരോ എംഎംബിടിയുവിനും നിലവിലെ 3.62 ഡോളറില്‍ നിന്ന് 6.13 ഡോളറായി ഉയര്‍ത്തിയിട്ടുമുണ്ട്.
ഇത്തരത്തിലുള്ള ഗ്യാസ് വിലയിലെ വര്‍ധനവ് സിഎന്‍ജിയില്‍ 10-11 ശതമാനം വര്‍ധനയ്ക്കും ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ഗാര്‍ഹിക മേഖലയിലുപയോഗിക്കുന്ന പൈപ്പ് പാചക വാതക നിരക്ക് ഉയരുന്നതിനും കാരണമാകുമെന്ന് വ്യവസായ വൃത്തങ്ങള്‍ പറയുന്നു.
Next Story