ഇന്‍ഡക്ഷന്‍ കുക്കര്‍ വാങ്ങാന്‍ പലിശരഹിത വായ്പയുമായി കേന്ദ്രസര്‍ക്കാര്‍; നീക്കത്തിനു പിന്നിലെന്ത്?

വീടുകളില്‍ എല്‍പിജി ഇതര സ്രോതസുകള്‍ ഉപയോഗിക്കുന്നത് വഴി പാചകവാതക ഉപയോഗം കുറയ്ക്കാനാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു
ഇന്‍ഡക്ഷന്‍ കുക്കര്‍ വാങ്ങാന്‍ പലിശരഹിത വായ്പയുമായി കേന്ദ്രസര്‍ക്കാര്‍; നീക്കത്തിനു പിന്നിലെന്ത്?
Published on

പശ്ചിമേഷ്യന്‍ യുദ്ധം നീണ്ടുനില്‍ക്കുമെന്ന സൂചനകള്‍ക്കിടയില്‍ രാജ്യത്ത് പാചകവാതക ക്ഷാമം പരിഹരിക്കാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഇന്‍ഡക്ഷന്‍ സ്റ്റൗ ഉപയോഗം വ്യാപകമാക്കി എല്‍പിജി ആശ്രിതത്വം കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനായി പലിശരഹിത വായ്പ അനുവദിക്കാന്‍ കേന്ദ്രം നീക്കം തുടങ്ങിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങിയവയുടെ സഹകരണത്തോടെ ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വാങ്ങാന്‍ പലിശ അനുവദിക്കാനാണ് നീക്കം. പലിശ സബ്‌സിഡിക്കായി ഈ സ്ഥാപനങ്ങളുടെ സഹായം തേടുമെന്നാണ് വിവരം. ഇതിനൊപ്പം രാജ്യത്തെ പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് വായ്പ പദ്ധതി നടപ്പിലാക്കാനും കേന്ദ്രം ശ്രമം തുടരുന്നുണ്ട്.

നീക്കത്തിന് പിന്നിലെന്ത്?

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മൂസ് വഴിയുള്ള എല്‍പിജി വിതരണത്തിന് തടസം നേരിടുന്നുണ്ട്. പാചകവാതകം വഹിച്ചുകൊണ്ട് കൂടുതല്‍ കപ്പലുകള്‍ വരുന്നുണ്ടെങ്കിലും യുദ്ധം നീണ്ടുനിന്നാല്‍ ലഭ്യത വീണ്ടും താഴും. ഇത്തരമൊരു അവസ്ഥ സംജാതമായാല്‍ രാജ്യത്ത് വലിയ തോതില്‍ എല്‍പിജി ദൗര്‍ലഭ്യം ഉണ്ടാകും. ഇതൊഴിവാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

വീടുകളില്‍ എല്‍പിജി ഇതര സ്രോതസുകള്‍ ഉപയോഗിക്കുന്നത് വഴി പാചകവാതക ഉപയോഗം കുറയ്ക്കാനാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം ഇന്‍ഡക്ഷന്‍ കുക്കറുകളുടെ വില്പന കുതിച്ചുയര്‍ന്നിരുന്നു. കൂടുതല്‍ കുടുംബങ്ങള്‍ ഇന്‍ഡക്ഷനിലേക്ക് മാറുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് പലിശരഹിത വായ്പ അനുവദിക്കാന്‍ സര്‍ക്കാര്‍ തുനിയുന്നത്.

വെല്ലുവിളികളേറെ

ഇന്‍ഡക്ഷന്‍ അടുപ്പിലേക്ക് മാറാന്‍ പ്രോത്സാഹന പദ്ധതികള്‍ നടപ്പിലാക്കിയാലും ഉത്പാദന മേഖലയില്‍ വലിയ വെല്ലുവിളികളുണ്ട്. ഇന്‍ഡക്ഷന്‍ സ്റ്റൗവുകളുടെ പ്രധാന ഘടകഭാഗമായ ഗ്ലാസ്, കോയില്‍, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍, ഡിസി ഫാന്‍ എന്നിവ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. 18 ശതമാനമാണ് ഇതിന്റെ ജിഎസ്ടി. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ ജിഎസ്ടി 5 ശതമാനത്തിലേക്ക് കുറയ്‌ക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നാണ് വ്യവസായിക മേഖലയുടെ ആവശ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com