ഖജനാവ് നിറയ്ക്കാന്‍ മോദി സര്‍ക്കാര്‍; 8 പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്ക്കാന്‍ കേന്ദ്രത്തിന്റെ 'ബിഗ് പ്ലാന്‍'

2026-27 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയിലൂടെ 80,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
ഖജനാവ് നിറയ്ക്കാന്‍ മോദി സര്‍ക്കാര്‍; 8 പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്ക്കാന്‍ കേന്ദ്രത്തിന്റെ 'ബിഗ് പ്ലാന്‍'
Published on

പശ്ചിമേഷ്യന്‍ യുദ്ധം വരുത്തിവെച്ച ആഗോള സാമ്പത്തിക ആഘാതത്തെ മറികടക്കാന്‍, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഉള്‍പ്പെടെയുള്ള എട്ട് മുന്‍നിര സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ അതിവേഗത്തിലാക്കുന്നു. എല്‍ഐസിയുടെ ഓഹരി വില്‍പനയിലൂടെ മാത്രം 10,000 കോടി രൂപ സമാഹരിക്കാനാണ് നീക്കമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഹരി വിറ്റഴിക്കലിനായി എട്ട് കമ്പനികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് (HZL) എന്നിവയ്‌ക്കൊപ്പം ചില പ്രമുഖ പൊതുമേഖലാ ബാങ്കുകളും ഈ പട്ടികയിലുണ്ട്. ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിന്റെ ഓഹരി വില്‍പനയിലൂടെ 5,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.

ഓഹരി വില്പനയുടെ കൃത്യമായ വിലനിര്‍ണയത്തിനായി ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നിക്ഷേപ ബാങ്കര്‍മാരുമായി (Investment Bankers) എല്ലാ ആഴ്ച്ചയും കൂടിക്കാഴ്ച്ച നടത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐ.ഡി.ബി.ഐ ബാങ്ക് വില്‍പന

മുമ്പ് വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഐ.ഡി.ബി.ഐ (IDBI) ബാങ്കിന്റെ ഭൂരിപക്ഷ ഓഹരി വില്‍പന വീണ്ടും സജീവമാക്കിയിട്ടുണ്ട്. ഇതിനായി കുറഞ്ഞ ലേലത്തുക കുറയ്ക്കാനും പുതിയ ബിഡുകള്‍ ക്ഷണിക്കാനും സര്‍ക്കാര്‍ തയാറായേക്കും.

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ഏകദേശം 29 ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചിരുന്നു. ഇത് നിഫ്റ്റി50 സൂചികയില്‍ 9 ശതമാനത്തോളം ഇടിവുണ്ടാക്കാന്‍ കാരണമായി. ഈ സാഹചര്യത്തില്‍ വന്‍തോതില്‍ സര്‍ക്കാര്‍ ഓഹരികള്‍ വിപണിയിലെത്തുന്നത് നിക്ഷേപകരുടെ താല്പര്യത്തെ എത്രത്തോളം ഉണ്ടാകുമെന്നത് പ്രധാനമാണ്.

ജിയോ പ്ലാറ്റ്ഫോംസ് (Jio Platforms), നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (NSE) എന്നിവയുടെ വരാനിരിക്കുന്ന വന്‍കിട ഐപിഒകളുമായി സര്‍ക്കാരിന് മത്സരിക്കേണ്ടി വരുമെന്നതും വലിയൊരു വെല്ലുവിളിയാണ്.

അടുത്ത കാലത്തായി കോള്‍ ഇന്ത്യ (Coal India), എന്‍.എച്ച്.പി.സി (NHPC) എന്നീ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയ്ക്ക് നിക്ഷേപകരില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് ലഭിച്ചത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ കുറവുണ്ടെങ്കിലും, ഓഹരി വില്‍പനയിലൂടെ ലഭിക്കുന്ന തുക സര്‍ക്കാരിന് വലിയ സാമ്പത്തിക ആശ്വാസം നല്‍കും.

2026-27 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയിലൂടെ 80,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ ജൂണ്‍ വരെയുള്ള ആദ്യ മൂന്ന് മാസങ്ങളില്‍ ഏകദേശം 16,000 കോടിയിലധികം രൂപ സമാഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ ആകെ ഓഹരി വില്‍പന വരുമാനത്തേക്കാള്‍ കൂടുതലാണിത്.

Indian government accelerates stake sales in eight public sector enterprises, including LIC and IDBI Bank, aiming to raise ₹80,000 crore in FY2026-27

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

Domestic Funds Investing Secondary Market
Prem Watsa, IDBI Bank
Cochin Shipyard
കെഎസ്ആര്‍ടിസിയും വാട്ടര്‍ അതോറിറ്റിയും വരുത്തിയത് 72% നഷ്ടം; 
പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം ₹78,851 കോടി, സപ്ലൈകോയും ബെവ്കോയും ലയിപ്പിക്കാന്‍ ശുപാര്‍ശ
logo
DhanamOnline
dhanamonline.com