ഗ്രാന്‍ഡ് മലബാര്‍ എക്‌സ്‌പോയ്ക്ക് കണ്ണൂരില്‍ തുടക്കമായി

വരും ദിവസങ്ങളില്‍ വിജ്ഞാനപ്രദമായ സെമിനാറുകളും കലാപരിപാടികളും എക്‌സ്‌പോയുടെ ഭാഗമായി ഉണ്ടാകും
ഗ്രാന്‍ഡ് മലബാര്‍ എക്‌സ്‌പോയ്ക്ക് കണ്ണൂരില്‍ തുടക്കമായി
Published on

മലബാറിന്റെ വാണിജ്യ ലോകത്തിന് ഉണര്‍വേകി ബി.എന്‍.ഐ. കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് മലബാര്‍ എക്‌സ്‌പോ 2025ന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ തുടക്കമായി. നവംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന എക്‌സ്‌പോയുടെ വിളംബരം അറിയിച്ച് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നു.

ബി.എന്‍.ഐ. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഡോ. എം. ഷെരീഫ്, ഷിജു ചേമ്പ്ര, എക്‌സ്‌പോ ചെയര്‍മാന്‍ നിര്‍മ്മല്‍ നാരായണന്‍, കണ്‍വീനര്‍ റിയാസ് വി.ടി, ട്രഷറര്‍ മനോജ് കെ. ഭാസ്‌കര്‍ എന്നിവര്‍ ചേര്‍ന്ന് എക്‌സ്‌പോയുടെ പതാക ഉയര്‍ത്തി.

എക്‌സ്‌പോയുടെ ഭാഗമായുള്ള 200ഓളം സ്റ്റാളുകളുടെ ഉദ്ഘാടനം വി. ശിവദാസന്‍ എം.പി. നിര്‍വഹിച്ചു. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എക്‌സ്‌പോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള 'പ്രോജക്റ്റ് മലബാറിക്കസ്' എന്ന സംഗീത നിശയും അരങ്ങേറും. പ്രവേശനം സൗജന്യമാണ്. വരും ദിവസങ്ങളില്‍ വിജ്ഞാനപ്രദമായ സെമിനാറുകളും കലാപരിപാടികളും എക്‌സ്‌പോയുടെ ഭാഗമായി ഉണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com