സോപ്പ് മുതല്‍ ഫ്രിഡ്ജ് വരെ വില കുറയും, 375 ഇനങ്ങളുടെ വിലയില്‍ മാറ്റം, പുതിയ ജിഎസ്ടി മാറ്റം സാധാരണക്കാരന്റെ പോക്കറ്റിലുണ്ടാക്കുക വലിയ നേട്ടം

സസ്യാധിഷ്ഠിത പാലുല്‍പ്പന്നങ്ങളായ ബദാം പാല്‍ പോലുളളവക്ക് 18 ശതമാനം ജിഎസ്ടി ബാധകമാണ്
retail shopping
Image courtesy:Canva
Published on

ഇന്ന് (സ്‌പെ്തംബര്‍ 22) പ്രാബല്യത്തിലായ ജി.എസ്.ടി പരിഷ്‌കാരങ്ങള്‍ നിരവധി മേഖലകളില്‍ ഇളവുകള്‍ സമ്മാനിക്കുന്നുണ്ട്. ജനങ്ങളെ ബാധിക്കുന്ന പ്രധാന മേഖലകളിലെ നികുതി ഇളവുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

വീട്ടുപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ്, മരുന്നുകൾ, കാറുകൾ, ബൈക്കുകൾ തുടങ്ങി നിരവധി ഇനങ്ങളുടെ വിലയില്‍ തിങ്കളാഴ്ച മുതൽ കുറവുണ്ടാകും. പതിയ ജിഎസ്ടി മാറ്റം ഏകദേശം 375 ഇനങ്ങളുടെ വിലയില്‍ കുറവുണ്ടാക്കും.

ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, സോപ്പ്, ബ്രഷ്, പേസ്റ്റ് തുടങ്ങി നിരവധി സാധനങ്ങളും സേവനങ്ങളും ഇനി മുതല്‍ നികുതി രഹിതമോ 5 ശതമാനം ജിഎസ്ടി സ്ലാബിലോ ആയിരിക്കും ഉണ്ടാകുക. എസി, ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീനുകൾ, ഡിഷ്‌വാഷറുകൾ തുടങ്ങിയ വസ്തുക്കള്‍ക്കും വിലകുറവുണ്ടാകും. നെയ്യ്, പനീർ, വെണ്ണ, നംകീൻ, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീമുകൾ തുടങ്ങിയവയുടെയും വില കുറയുന്നതാണ്.

ടിവികളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായാണ് കുറച്ചിട്ടുളളത്. ടിവിയുടെ വലുപ്പവും സവിശേഷതകളും അനുസരിച്ച് 2,500 രൂപ മുതൽ 85,000 രൂപ വരെ വിലക്കുറവ് ലഭിക്കുന്നതാണ്. എയര്‍ കണ്ടീഷണറുകളുടെ ജിഎസ്ടിയും 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയുന്നതാണ്. ഇതനുസരിച്ച് ടവര്‍ എസികളില്‍ 8,500 രൂപ വരെ കുറവുണ്ടാകും. റഫ്രിജറേറ്ററുകളുടെ വിലയില്‍ 7 മുതൽ 8 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

ഇന്‍ഷുറന്‍സ് പോളിസി: എല്ലാ വ്യക്തിഗത ലൈഫ് ഇൻഷുറൻസ് പോളിസികളെയും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിൽ ടേം ഇൻഷുറൻസ് പ്ലാനുകൾ, എൻഡോവ്‌മെന്റ് പോളിസികൾ, യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ (ULIPs) എന്നിവ ഉൾപ്പെടുന്നു. കുടുംബ ഇന്‍ഷുറന്‍സ്, മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക ആരോഗ്യ പോളിസികൾ എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പോളിസികളെ ജിഎസ്ടി 2.0 പ്രകാരം നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഫേസ് പൗഡറുകൾക്കും ഷാംപൂകൾക്കും ജിഎസ്ടി കുറച്ചിട്ടുണ്ട്. വലിയ കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനല്ല ജിഎസ്ടി ചട്ടക്കൂട് ലളിതമാക്കാനാണ് ഇതെന്നാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം.

ഗതാഗത സേവനങ്ങളുടെ നികുതി നിരക്കുകൾ: ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) കൂടാതെ റോഡ് മാര്‍ഗങ്ങളുളള യാത്രാ ഗതാഗതത്തിന് നികുതി 5 ശതമാനം തന്നെയായിരിക്കും. ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർക്ക് ആവശ്യമെങ്കിൽ ഐടിസി സഹിതം 18 ശതമാനം ജിഎസ്ടിയും തിരഞ്ഞെടുക്കാം. കാറുകള്‍ ഡ്രൈവറോട് കൂടിയോ, ഇല്ലാതെയോ വാടകയ്ക്ക് എടുക്കുമ്പോള്‍ 18 ശതമാനം നികുതിയാണ് നല്‍കേണ്ടി വരിക. പ്രാദേശിക ഡെലിവറി സേവനങ്ങൾക്ക് 18 ശതമാനം സ്റ്റാൻഡേർഡ് ജിഎസ്ടി നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

പാലുൽപ്പന്നങ്ങള്‍ക്ക് ജിഎസ്ടി ഇളവ് നല്‍കിയിട്ടുണ്ട്. അതേസമയം സസ്യാധിഷ്ഠിത പാലുല്‍പ്പന്നങ്ങളായ ബദാം പാല്‍ പോലുളളവക്ക് 18 ശതമാനം ജിഎസ്ടി ബാധകമാണ്.

മരുന്നുകൾക്ക് ജിഎസ്ടിയിൽ നിന്ന് പൂർണ്ണമായി ഇളവ് നൽകാത്തത് സംബന്ധിച്ച് ധനമന്ത്രാലയം വ്യക്തത നല്‍കിയിട്ടുണ്ട്. മരുന്നുകൾക്ക് പൂർണ്ണമായി ഇളവ് നൽകിയാൽ അസംസ്കൃത വസ്തുക്കൾ, പാക്കേജിംഗ് തുടങ്ങിയ ഇൻപുട്ടുകൾക്ക് ഐടിസി ക്ലെയിം ചെയ്യാനുള്ള കഴിവ് കമ്പനികള്‍ക്ക് നഷ്ടപ്പെടും. ഇത് അവരുടെ ഉൽപ്പാദനച്ചെലവ് വർദ്ധിപ്പിക്കും. 5 ശതമാനമാണ് മരുന്നുകളുടെ ജിഎസ്ടി.

GST 2.0 introduces key tax exemptions across insurance, transport, dairy, and more sectors effective from September 22.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com