

സാങ്കേതിക തടസ്സത്തെത്തുടർന്ന് വിക്ഷേപണം മാറ്റിവെക്കേണ്ടി വന്ന ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യം ‘ചന്ദ്രയാൻ-2’ ഇന്ന് ബഹിരാകാശത്തേക്ക്. വിക്ഷേപണം ഏഴുദിവസം വൈകി. എങ്കിലും സെപ്റ്റംബർ ആറിനുതന്നെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനാകുമെന്നാണ് ഗവേഷകർ പറയുന്നത്. ജി.എസ്.എൽ.വി. മാർക്ക്-3 യാണ് വിക്ഷേപണ വാഹനം.
എയര്‍ ഇന്ത്യയില്‍ പുതിയ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും താൽക്കാലികമായി നിര്‍ത്തിവെച്ചു. ആവശ്യക്കാരില്ലാത്തതിനാൽ മുടങ്ങിപ്പോയ ഓഹരി വിറ്റഴിക്കൽ ഇത്തവണ വിജയകരമായി നടപ്പിലാക്കാനാണ് സർക്കാരിന്റെ പദ്ധതി. പുതിയ വിമാനസര്‍വ്വീസുകള്‍ അത്യാവശ്യമാണെങ്കിൽ മാത്രമേ തുടങ്ങൂ. കടബാധ്യത തീർക്കുകയാണ് ലക്‌ഷ്യം.
ഇലക്ട്രിക്ക് വാഹനത്തിന് നികുതിയിളവ് നൽകുന്നത് സംബന്ധിച്ച തീരുമാനം അടുത്ത ജിഎസ്ടി കൗൺസിലിൽ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. ജൂലൈ 25 നാണ് അടുത്ത കൗൺസിൽ യോഗം. സോളാർ, വിൻഡ് എനർജി ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വാല്യൂവേഷനെക്കുറിച്ചും തീരുമാനമാകും.
റബറിന് വില സ്ഥിരത ഉറപ്പാക്കുമെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.സവാര്‍ ധനാനിയ. വിലസ്ഥിരതയിലൂടെ കൂടുതല്‍ ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നത്. നിലവാരം കൂട്ടാനും നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. റബര്‍ ബോര്‍ഡ് ആസ്ഥാനം കോട്ടയത്തു തന്നെ തുടരുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
ബഹുനില മന്ദിരങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്‌ക്കൊക്കെ അന്തിമാനുമതി നല്‍കണമെങ്കില്‍ കെട്ടിടത്തിന്റെ ഉറപ്പ് സ്ട്രക്ചറല്‍ എന്‍ജിനീയര്‍ സാക്ഷ്യപ്പെടുത്തണമെന്ന നിര്‍ദേശം കൂടി ഉള്‍പ്പെടുത്തി കെട്ടിട നിര്‍മാണ ചട്ടം ഭേദഗതി ചെയ്യുന്നു. 100 കോടിയിലധികം ചെലവു വരുന്ന പദ്ധതികളുടെ അംഗീകാര നടപടി വേഗത്തിലാക്കാന്‍ കെട്ടിട നിര്‍മാണ ചട്ടപ്രകാരം തദ്ദേശസ്വയംഭരണ വകുപ്പ് സക്രട്ടറി ചെയര്‍മാനായ സ്‌പെഷല്‍ കമ്മിറ്റി രൂപീകരിച്ചവെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine