ജിഎസ്ടി ഇളവ്: പ്രീമിയം ഉത്പന്നങ്ങളുടെ വില്പനയില്‍ കുതിച്ചുകയറ്റം; എന്‍ട്രി ലെവലിനോട് താല്പര്യക്കുറവ്

55-65 ഇഞ്ച് വലിപ്പമുള്ള ടിവികള്‍, ഫൈവ്സ്റ്റാര്‍ റേറ്റിംഗുള്ള എസികള്‍, 1,000-2,500 രൂപ വരെയുള്ള പാദരക്ഷകള്‍ എന്നിവയുടെ ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ വില്പന വലിയതോതില്‍ ഉയര്‍ന്നിട്ടുണ്ട്
ജിഎസ്ടി ഇളവ്: പ്രീമിയം ഉത്പന്നങ്ങളുടെ വില്പനയില്‍ കുതിച്ചുകയറ്റം; എന്‍ട്രി ലെവലിനോട് താല്പര്യക്കുറവ്
Published on

രാജ്യത്ത് ജിഎസ്ടി പരിഷ്‌കരണം വന്ന സെപ്റ്റംബര്‍ 22 മുതല്‍ എല്ലാത്തരം സാധനങ്ങളുടെയും വില്പന കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. കാറുകള്‍ മുതല്‍ ടിവി വരെയും നിത്യേപയോഗ സാധനങ്ങളുടെയും വില്പനയില്‍ മാറ്റം പ്രകടമാണെന്ന് കമ്പനികള്‍ സാക്ഷ്യപ്പെടുത്തുന്നു. ജിഎസ്ടിയിലെ കുറവിന് വലിയ തോതില്‍ പ്രചാരം ലഭിച്ചതും കമ്പനികള്‍ മത്സരബുദ്ധിയോടെ രംഗത്തിറങ്ങിയതും വില്പനയിലെ പ്രകമ്പനത്തിന് കാരണമായി.

ഉപയോക്താക്കളുടെ വാങ്ങല്‍ രീതിയില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് കമ്പനികള്‍ പുറത്തുവിട്ടത് ചില കൗതുകകരമായ കാര്യങ്ങളാണ്. അതിലേറ്റവും പ്രധാനം പ്രീമിയം വാങ്ങലില്‍ വന്ന വര്‍ധനയാണ്. വില കുറഞ്ഞതോടെ പ്രീമിയം ഉത്പന്നങ്ങള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചെന്ന് കമ്പനികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഗൃഹോപകരണങ്ങള്‍ക്ക് ഡിമാന്‍ഡ്‌

55-65 ഇഞ്ച് വലിപ്പമുള്ള ടിവികള്‍, ഫൈവ്സ്റ്റാര്‍ റേറ്റിംഗുള്ള എസികള്‍, 1,000-2,500 രൂപ വരെയുള്ള പാദരക്ഷകള്‍ എന്നിവയുടെ ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ വില്പന വലിയതോതില്‍ ഉയര്‍ന്നിട്ടുണ്ട്. വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ ആളുകളുടെ തള്ളിക്കയറ്റം ഉണ്ടായത് വ്യാപാരികളെയും സന്തോഷിപ്പിക്കുന്നുണ്ട്.

ചില ഉത്പന്നങ്ങളുടെ വില്പനയില്‍ 32-35 ശതമാനം വര്‍ധനയുണ്ടായതായി ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളും വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തങ്ങളുടെ ഉത്പന്നങ്ങളുടെ വില്പനയില്‍ 30 ശതമാനത്തിന് മുകളില്‍ വര്‍ധനയുണ്ടായെന്ന് ഹെയര്‍ ഇന്ത്യ (Haier India) പ്രസിഡന്റ് സതീഷ് എന്‍.എസ് വ്യക്തമാക്കുന്നു. ജിഎസ്ടിയില്‍ ഉണ്ടായ കുറവിന് അനുസരിച്ച് ഉപയോക്താക്കള്‍ പ്രീമിയം ലെവലിലേക്ക് കയറാന്‍ ആഗ്രഹിക്കുന്ന ട്രെന്റാണ് കാണാന്‍ സാധിക്കുന്നത്.

55-65 ഇഞ്ചിന്റെ ടിവികളുടെ വില്പനയില്‍ 70 ശതമാനവും ഉയര്‍ന്ന റേറ്റിംഗുള്ള എസികളുടെ വില്പനയില്‍ 50 ശതമാനവും വര്‍ധന രേഖപ്പെടുത്താന്‍ സാധിച്ചു. ജിഎസ്ടി കുറച്ച ശേഷമുള്ള ആദ്യത്തെ വാരാന്ത്യത്തില്‍ ഓഫ്‌ലൈന്‍ വില്പന കുതിച്ചു കയറുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍.

GST cuts drive surge in premium product sales while entry-level demand declines

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com