റെസ്‌റ്റോറന്റുകളില്‍ മിന്നല്‍ പരിശോധന, കോടികളുടെ നികുതിവെട്ടിപ്പെന്ന് ജി.എസ്.ടി വകുപ്പ്

കേരളത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 60 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പ്. കഴിഞ്ഞ ആറുമാസമായി നിരന്തരം നിരീക്ഷിച്ച ശേഷമായിരുന്നു 42 കേന്ദ്രങ്ങളില്‍ ജി.എസ്.ടി വകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്.
ചരക്കുസേവന നികുതി വകുപ്പ് ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ ആക്രി സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളില്‍ 250 കോടി രൂപയുടെ വെട്ടിപ്പു കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സമാനരീതിയില്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും പരിശോധന.
സ്ഥാപനങ്ങളുടെ വീടുകളിലും പരിശോധന
വലിയ തോതില്‍ കച്ചവടം നടന്നിട്ടും അതിനനുസരിച്ച് നികുതി അടയ്ക്കുന്നതില്‍ റെസ്‌റ്റോറന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തയാറാകുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ജി.എസ്.ടി വകുപ്പ് പരിശോധനയ്ക്ക് തുടക്കം കുറിച്ചത്.
വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളുടെ ഉടമസ്ഥന്മാരുടെയും ബിസിനസ് പങ്കാളികളുടേയും വീടുകളിലും പരിശോധന തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം വെട്ടിച്ച തുകയും അത്ര തന്നെ തുക പിഴയും ഇത്രയും നാളത്തെ പലിശയും അടയ്ക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. ഈ തുക അടച്ചില്ലെങ്കില്‍ കേസ് തുടരും.

Related Articles

Next Story

Videos

Share it