ഗാര്‍ഡിയന്‍ എയ്ഞ്ചല്‍: വീട്ടിലൊരുക്കാം, വിദഗ്ധ പരിചരണം

ഹോം ഹെല്‍ത്ത് കെയര്‍ രംഗത്ത് രാജ്യാന്തര ഗുണനിലവാരത്തിലുള്ള പരിചരണം ഉറപ്പുവരുത്തുന്നു
ഗാര്‍ഡിയന്‍ എയ്ഞ്ചല്‍: വീട്ടിലൊരുക്കാം, വിദഗ്ധ പരിചരണം
Published on

അസംഘടിതവും കൃത്യമായ നിയന്ത്രണങ്ങളുമില്ലാതിരുന്ന കേരളത്തിലെ ഹോം ഹെല്‍ത്ത് കെയര്‍ മേഖലയില്‍ രാജ്യാന്തര ഗുണനിലവാരം ഉറപ്പുവരുത്തി പ്രൊഫഷണലായി മികച്ച സേവനങ്ങള്‍ നല്‍കി മുന്നേറുകയാണ് ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഹോംകെയര്‍. 2012ല്‍ പ്രവര്‍ത്തനം തുടങ്ങിയ

സ്ഥാപനം ഹോം നഴ്‌സിങ് സര്‍വീസിനപ്പുറം മികച്ച ബിസിനസ് മാതൃകയും ഈ രംഗത്ത് കൊണ്ടുവന്നു. സാങ്കേതിക വിദ്യയെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി, പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയാണ് ഇവര്‍ പരിചരണം ഉറപ്പാക്കുന്നത്.

ഹ്രസ്വ/ദീര്‍ഘകാല കെയര്‍, സ്‌കില്‍ഡ് നഴ്‌സിങ്, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ഫിസിയോതെറാപ്പി/റീഹാബിലിറ്റേഷന്‍, പാലിയേറ്റീവ് കെയര്‍ എന്നിവക്ക് പുറമെ എക്‌സ്-റേ, ഇസിജി തുടങ്ങിയ ഡയഗ്‌നോസ്റ്റിക് സേവനങ്ങളും ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ രോഗികളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നുണ്ട്.

തനിച്ച് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് 24 മണിക്കൂറും സുരക്ഷയൊരുക്കുന്ന GA Lifeline എമര്‍ജന്‍സി സപ്പോര്‍ട്ട് സിസ്റ്റം ഈ ബ്രാന്‍ഡിന്റെ ഏറ്റവും വലിയ കരുത്താണ്. കേവലമൊരു സേവനത്തിനപ്പുറം ഒരു ആഗോള മാതൃകയായി മാറാന്‍ ഗാര്‍ഡിയന്‍ എയ്ഞ്ചലിന് സാധിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ ആദ്യമായി പ്രശസ്തമായ ഝഅക അക്രഡിറ്റേഷന്‍ നേടിയ ഹോം ഹെല്‍ത്ത് കെയര്‍ സ്ഥാപനമാണിതെന്ന് സ്ഥാപക എംഡി ടോം ജോര്‍ജ് പറയുന്നു. കൂടാതെ, ആഗോളതലത്തില്‍ ശ്രദ്ധേയമായ സ്റ്റാന്‍ഫോര്‍ഡ് സീഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാമിലേക്ക് (Stanford Seed) ദക്ഷിണേഷ്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെയും ഏക ഹോം കെയര്‍ ബ്രാന്‍ഡും ഇതാണെന്നും ഇന്ന് ഈ മേഖലയിലെ ഗവണ്‍മെന്റ് പോളിസി രൂപീകരണത്തിലും നിക്ഷേപകരിലും മാതൃകയായി ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു.

ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയര്‍ഗിവിങ് (GAIC)

ആയുര്‍ദൈര്‍ഘ്യം കൂടുന്ന ഇന്നത്തെ സമൂഹത്തില്‍ പ്രൊഫഷണല്‍ കെയര്‍ഗിവര്‍മാരുടെ ആഗോള ഡിമാന്‍ഡ് തിരിച്ചറിഞ്ഞ് ആരംഭിച്ചതാണ് ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയര്‍ഗിവിങ് (GAIC). ഉയര്‍ന്ന നിലവാരത്തിലുള്ള ഓണ്‍-ദി-ജോബ് ട്രെയിനിങ്ങിനൊപ്പം അടഅജ ഗലൃമഹമയുമായി സഹകരിച്ച് വിദേശ പ്ലേസ്മെന്റുകളും ഇവര്‍ ഒരുക്കുന്നു.

ഇന്ത്യയിലാദ്യമായി യുകെയിലെ ട്രെയിനിങ് ഇന്‍ കെയര്‍, NCFE എന്നിവയുമായി സഹകരിച്ച് ഇവര്‍ നല്‍കുന്ന NCFE Level 3 Diploma in Adult Care പ്രോഗ്രാം മേഖലയില്‍ കരിയര്‍ ആഗ്രഹിക്കുന്ന യുവതലമുറക്ക് വലിയൊരു അവസരമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gahc.co.in yp www.gaic.co.in

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com