ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത് എങ്ങനെ? ഉൽപന്ന​-സേവന പിഴവുകൾക്ക് നീതി തേടാൻ ഘട്ടം ഘട്ടമായുള്ള നടപടികൾ ഇങ്ങനെ

ഉൽപ്പന്ന പരിശോധന ആവശ്യമില്ലെങ്കിൽ ജില്ലാതല കേസുകൾ 3 മാസത്തിനുള്ളിൽ പരിഹരിക്കണം
Consumer Court
Image courtesy: Canva
Published on

കേടുപാടുകളുളള സാധനങ്ങളോ അപര്യാപ്തമായ സേവനങ്ങളോ ലഭിച്ചാല്‍ ജനങ്ങള്‍ക്ക് ഉപഭോക്തൃ കോടതിയെ സമീപിക്കാനുളള അവസരങ്ങള്‍ ഉണ്ട്. ഉപഭോക്താവ് വഞ്ചിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപഭോക്തൃ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. നിയമപരമായ അവകാശികൾക്കും അസോസിയേഷനുകൾക്കും കേന്ദ്ര/സംസ്ഥാന സർക്കാരുകള്‍ക്കും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാര തകര്‍ച്ച സംബന്ധിച്ച് കോടതികളില്‍ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. ഉപഭോക്തൃ കോടതിയില്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിനുളള ഘട്ടം ഘട്ടമായുളള നടപടികളാണ് ഇവിടെ പരിശോധിക്കുന്നത്.

പരാതി എവിടെ ഫയൽ ചെയ്യണം?

സാധനങ്ങളുടെയോ സേവനങ്ങളുടെയോ മൂല്യത്തെ ആശ്രയിച്ചാണ് ഉപഭോക്തൃ പരാതി എവിടെ ഫയൽ ചെയ്യണമെന്നത് നിശ്ചയിക്കുന്നത്. ഉല്‍പ്പന്നത്തിന് 50 ലക്ഷം രൂപ വരെ മൂല്യമുണ്ടെങ്കിൽ ജില്ലാ കമ്മീഷനിലും 50 ലക്ഷം മുതൽ 2 കോടി രൂപ വരെ മൂല്യമുണ്ടെങ്കിൽ സംസ്ഥാന കമ്മീഷനിലും 2 കോടി രൂപയിൽ കൂടുതലുള്ള തുകയ്ക്ക് ദേശീയ കമ്മീഷനിലുമാണ് പരാതി ഫയൽ ചെയ്യേണ്ടത്. വിൽപ്പനക്കാരൻ പ്രവർത്തിക്കുന്ന പ്രദേശ പരിധിയിലോ ഉപഭോക്താവ് താമസിക്കുന്നിടത്തോ ഉളള കോടതികളില്‍ പരാതി ഫയൽ ചെയ്യേണ്ടതാണ്.

ആവശ്യമായ രേഖകൾ

ബില്ലുകളുടെ പകർപ്പുകൾ, വാറന്റി കാർഡുകൾ, വിൽപ്പനക്കാരനുമായുള്ള രേഖാമൂലമുള്ള ആശയവിനിമയം, വാങ്ങിയതിന്റെ തെളിവ്, വിശദമായ പരാതി കത്ത് തുടങ്ങിയ രേഖകള്‍ കേസ് രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമാണ്. രേഖകളില്‍ നിങ്ങളുടെ പരാതിയെ പിന്തുണയ്ക്കുന്നതിനുളള ന്യൂനതയോ പോരായ്മയോ വ്യക്തമായി പ്രതിഫലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.

ഉൽപ്പന്ന പരിശോധന ആവശ്യമില്ലെങ്കിൽ ജില്ലാതല കേസുകൾ 3 മാസത്തിനുള്ളിൽ പരിഹരിക്കണമെന്നും ആവശ്യമെങ്കിൽ 5 മാസം വരെ എടുക്കാമെന്നും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്നു. കേസിന്റെ സങ്കീർണതയനുസരിച്ച് ഉയർന്ന കമ്മീഷനുകൾ കൂടുതൽ സമയമെടുത്തേക്കാം. പരാതി പരിഹാരം വേഗത്തിലുണ്ടാകാന്‍ സമയപരിധികൾ ഇപ്പോൾ അധികൃതര്‍ കർശനമായി നടപ്പിലാക്കിയിട്ടുണ്ട്.

ഉപഭോക്തൃ കോടതികളുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് പരാതിക്കാരന് ഒരു അഭിഭാഷകന്റെ ആവശ്യമില്ല എന്നതാണ്. കോടതിയിലെ പ്രക്രിയകള്‍ ലളിതവും ഉപഭോക്തൃ സൗഹൃദവുമാണ്. അതേസമയം സങ്കീർണമായതോ ഉയർന്ന മൂല്യമുള്ളതോ ആയ കേസുകളിൽ അഭിഭാഷകരുടെ സഹായം സ്വീകരിക്കുന്നത് നിങ്ങളുടെ വിജയസാധ്യത മെച്ചപ്പെടുത്തിയേക്കാം.

Step-by-step guide to filing a complaint in the Consumer Court in India, including process, required documents, and timelines.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com