ഒറോക്ലീനക്സിനെ ഏറ്റെടുത്ത് ഹീല്‍, ബിസിനസ് വിപുലമാക്കുന്നു

എഫ്എംസിജി കമ്പനിയായ ഹീല്‍ (haeal.com), ക്ലീനിംഗ് ഉല്‍പ്പന്ന നിര്‍മാതാക്കളായ ഒറോക്ലീനക്സിനെ ഏറ്റെടുത്തു. ജീജോ പാവറട്ടിക്കാരന്‍ സ്ഥാപിച്ച ചാലക്കുടി ആസ്ഥാനമായ കമ്പനി സ്‌ക്വാഡ്, ക്ലിക്ക്, ഡേ നൈറ്റ്, ചെക്കൗട്ട് തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. ഈ ഏറ്റെടുക്കലോടെ ഹോം കെയര്‍ രംഗത്ത് കൂടി സാന്നിധ്യം വ്യാപിപ്പിക്കുകയാണ് ഹീല്‍.

ഫ്ളോര്‍ ക്ലീനര്‍, ടോയ്ലറ്റ് ക്ലീനര്‍, ഡ്രെയിന്‍ ക്ലീനര്‍, ഡിഷ് വാഷിംഗ് ലിക്വിഡ്, വാഷിംഗ് പൗഡര്‍, ബ്ലീച്ചിംഗ് പൗഡര്‍, ഫിനോയില്‍ തുടങ്ങി ഹോം കെയര്‍ വിഭാഗത്തില്‍ 120 ഉല്‍പ്പന്നങ്ങള്‍ ഒറോക്ലീനക്സിന്റേതായിട്ടുണ്ട്.
ഫാര്‍മ രംഗത്തെ പ്രമുഖ സാന്നിധ്യമായ ഹീല്‍, കോവിഡ് കാലത്ത് സാനിറ്റൈസര്‍, മാസ്‌ക് എന്നിവ വിപണിയില്‍ എത്തിച്ചാണ് പേഴ്‌സണല്‍ കെയര്‍ രംഗത്ത് സാന്നിധ്യമുറപ്പിച്ചത്. തുടര്‍ന്ന് പ്രീമിയം ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കിയ ഹീല്‍, വിപണിയില്‍ കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജജിക്കുകയായിരുന്നു.
സോപ്പ്, ഷാംപൂ, ബോഡി ലോഷന്‍ എന്നിവ കൂടാതെ വിവിധങ്ങളായ ആയുര്‍വേദ ഉല്‍പന്നങ്ങളും ഹീലിന് കീഴില്‍ ലഭ്യമാണ്. വൈറസുകളേയും ബാക്ടീരിയകളേയും തുരത്തുക വഴി വ്യക്തിശുചിത്വവും വീടുകളിലെ ശുചിത്വവും ഉറപ്പാക്കുക എന്ന ഓറോക്ലീനിക്‌സിന്റെ ലക്ഷ്യം ഹീല്‍ തുടരുമെന്ന് ഹീല്‍ എന്റര്‍പ്രൈസസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ രാഹുല്‍ മാമ്മന്‍ അറിയിച്ചു.
ബിസിനസ് വിപുലീകരണവുമായി മുന്നോട്ട് പോകുന്ന ഹീല്‍ കൂടുതല്‍ ബ്രാന്‍ഡുകള്‍ ഏറ്റെടുക്കാനുള്ള ശ്രമങ്ങളിലാണ്. ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിലും, പ്രത്യേകിച്ച് ജിസിസി രാജ്യങ്ങളില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും രാഹുല്‍ മാമ്മന്‍ വ്യക്തമാക്കി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it