തുര്‍ക്കിയും അസര്‍ബൈജാനുമല്ല, പാക്കിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യക്ക് ഭീഷണി ഈ രാജ്യമാണ്; പ്രമുഖ വ്യവസായിയുടെ മുന്നറിയിപ്പ് ഇങ്ങനെ...

പാരച്യൂട്ട്, സഫോല, സെറ്റ് വെറ്റ്, ലിവോണ്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമകളായ മാരിക്കോയുടെ ചെയർമാനാണ് ഹർഷ് മരിവാള
Founder and Chairman of FMCG company Marico, Harsh C. Mariwala
https://www.ey.com/en_in/entrepreneur-of-the-year/jury/harsh-mariwala
Published on

പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ തുര്‍ക്കിയേക്കാളും അസര്‍ബൈജാനേക്കാളും ഇന്ത്യക്ക് ഭീഷണി ചൈനയാണെന്ന് മാരികോ ലിമിറ്റഡ് ചെയര്‍മാന്‍ ഹര്‍ഷ് മാരിവാല. ഇത്തരം രാജ്യങ്ങളെ നേരിടാന്‍ ബഹിഷ്‌ക്കരണ ആഹ്വാനങ്ങളോ മറ്റെന്തെങ്കിലും പ്രതിഷേധ മാര്‍ഗങ്ങളോ വിലപ്പോവില്ല. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവുമാണ് വലുതെന്ന് പറഞ്ഞ അദ്ദേഹം ഇക്കാര്യത്തില്‍ ദീര്‍ഘകാല പദ്ധതിയുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. പാരച്യൂട്ട്, സഫോല, സെറ്റ് വെറ്റ്, ലിവോണ്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമകളാണ് മാരിക്കോ.

ഇന്ത്യാ-പാക് സംഘര്‍ഷം തുര്‍ക്കി, അസര്‍ബൈജാന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനും ഇവിടങ്ങളിലേക്കുള്ള യാത്ര ഉപേക്ഷിക്കാനുമുള്ള ആഹ്വാനത്തിലേക്ക് എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചിലരെ മാത്രം ഒഴിവാക്കുന്നത് ശരിയല്ല. പാക്കിസ്ഥാന് സാമ്പത്തികമായും സൈനികമായും ചൈന നല്‍കുന്ന പിന്തുണ എല്ലാവരും കണ്ടതാണ്. ഇന്ത്യയുടെ സുരക്ഷയെയും പരമാധികാരത്തെയും അപകടത്തിലാക്കുന്ന നീക്കമാണിത്. എന്നാല്‍ ബഹിഷ്‌ക്കരണങ്ങള്‍ ചിലരിലേക്ക് മാത്രമായി ചുരുങ്ങുന്നത് എന്തുകൊണ്ടാണ്. നമ്മുടെ രാജ്യത്തിന് ചൈന ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. ഇക്കാര്യത്തില് ശക്തമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം സാമൂഹ്യ മാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) കുറിച്ചു.

ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 26 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. ഇതിന് മറുപടിയായി പാക് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാക്കിസ്ഥാന് കനത്ത നാശനഷ്ടമാണുണ്ടായത്. എന്നാല്‍ ഈ അവസരത്തില്‍ പാക്കിസ്ഥാന് സൈനിക, സാമ്പത്തിക സഹായത്തിനൊപ്പം പരസ്യ പിന്തുണ നല്‍കി കൂടെ നിന്ന രാജ്യങ്ങളാണ് തുര്‍ക്കിയും അസര്‍ബൈജാനുമാണ്. ഇതിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം ശക്തമാവുകയും ഇവിടുന്നുള്ള ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം ഉയരുകയും ചെയ്തു.

Harsh Mariwala warns that China, not Turkey or Azerbaijan, poses the biggest long-term threat to India amid escalating Pakistan tensions.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com