മരത്തിനു പകരം സ്റ്റീല്‍ ഡോറുകള്‍, മിഷന്‍ 2030 പ്രഖ്യാപിച്ച് ഹവായ് ഗ്രൂപ്പ്

മിഷന്‍ 2030 ലോഗോ മന്ത്രി പി.രാജീവ് പുറത്തിറക്കി
hawayi steel
ഹവായ് ഗ്രൂപ്പിന്റെ മിഷന്‍ 2030 ലോഗോ മന്ത്രി പി. രാജീവ് പുറത്തിറക്കുന്നു.
Published on

സ്റ്റീല്‍ ഡോറുകളും എല്‍ഇഡി സ്‌ക്രീനുകളും ഉള്‍പ്പെടെ 10 വ്യവസായ ശാഖകളുമായി വ്യവസായ രംഗത്ത് ശക്തമായ സാന്നിധ്യമായ ഹവായ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍, മരത്തിനു പകരം സ്റ്റീല്‍ ഡോര്‍സ് എന്ന ലക്ഷ്യത്തോടെ 'മിഷന്‍ 2030' പ്രഖ്യാപിച്ചു.

നിലവില്‍ ദക്ഷിണേന്ത്യയില്‍ 30-ഓളം എക്സ്‌ക്ലൂസീവ് ഷോറൂമുകള്‍ സ്ഥാപനത്തിനുണ്ട്. പത്തിലധികം പുതിയ ഷോറൂമുകള്‍ നിര്‍മാണ ഘട്ടത്തിലാണ്. മൂന്നു മാനുഫാക്ചറിംഗ് യൂണിറ്റുകളും നിലവില്‍ സ്ഥാപനത്തിനുണ്ട്.

250ല്‍ അധികം എക്സ്‌ക്ലൂസീവ് ഷോറൂമുകള്‍, പത്തിലധികം സ്റ്റീല്‍ ഡോര്‍, സ്റ്റീല്‍ വിന്‍ഡോ, എഫ്ആര്‍പി ഡോര്‍, ഡബ്ല്യുപിസി ഡോര്‍, യു.പി.വി.സി ഡോര്‍ എന്നിവയുടെ ഉത്പാദന യൂണിറ്റുകള്‍ക്കൊപ്പം 5,00ത്തിലധികം തൊഴിലവസരങ്ങളാണ് മിഷന്‍ 2030ന്റെ മുഖ്യലക്ഷ്യങ്ങള്‍. ഇതിന്റെ ഭാഗമായി ചലച്ചിത്രതാരം റഹ്‌മാനെ ബ്രാന്‍ഡ് അംബാസഡറായി കമ്പനി പ്രഖ്യാപിച്ചു.

മിഷന്‍ 2030 ലോഗോ മന്ത്രി പി.രാജീവ് പുറത്തിറക്കി. ഇന്ത്യയിലെ സ്റ്റീല്‍ ഡോര്‍ വ്യവസായത്തിന്റെ ഭാവിയെക്കുറിച്ചും ഗ്രൂപ്പിന്റെ പദ്ധതിയെക്കുറിച്ചും ഹവായ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. മുഹമ്മദ് അലി വിശദീകരിച്ചു.

ഹവായ് ഡോര്‍സ് ആന്‍ഡ് വിന്‍ഡോസ് സി.ഇ.ഒ ഷാഹിദ് എം.എ, ഹവായി സ്റ്റീല്‍ ഡോര്‍സ് എംഡി പി.കെ മുനീര്‍, ഹവായി എല്‍.ഇ.ഡി എംഡി കമറുദീന്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com