ഇന്ത്യയുടെ 'സര്‍വം' യുഎസിന്റെ എഐ ആധിപത്യത്തിന് ബദലാകുമോ? ഒഴുകിയെത്തുന്നു വന്‍ നിക്ഷേപം

ജനറേറ്റീവ് എഐ വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ആഗോള ഐടി കമ്പനികള്‍ മത്സരിക്കുന്ന സമയത്താണ് എച്ച്സിഎല്‍ ടെക്കിന്റെ ഈ നീക്കം
ഇന്ത്യയുടെ 'സര്‍വം' യുഎസിന്റെ എഐ ആധിപത്യത്തിന് ബദലാകുമോ? ഒഴുകിയെത്തുന്നു വന്‍ നിക്ഷേപം
Published on

ചാറ്റ്ജിപിടിക്കും ആന്ത്രോപിക്കിനും ബദലായി ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ സര്‍വം എഐക്ക് (Sarvam AI) വന്‍ നിക്ഷേപം. എച്ച്‌സിഎല്‍ ടെക് (HCLTech) ആണ് 1,427 കോടി രൂപയുടെ നിക്ഷേപം സര്‍വം എഐയില്‍ നടത്തിയത്. 10.46 ശതമാനം ഓഹരിപങ്കാളിത്തമാണ് എച്ച്‌സിഎല്‍ നേടിയിരിക്കുന്നത്.

കമ്പനികള്‍ക്ക് അവരുടെ ആവശ്യാനുസരണം ഉപയോഗിക്കാനാകുന്ന സവിശേഷമായ എഐ മോഡലുകള്‍ സംയുക്തമായി വികസിപ്പിക്കാന്‍ പുതിയ നിക്ഷേപത്തിലൂടെ സര്‍വം എഐക്ക് സാധിക്കും. ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന എഐ സംവിധാനങ്ങള്‍ എച്ച്സിഎല്‍ ടെക്കിന്റെ ആഗോള ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും.

നിക്ഷേപം ഒഴുകുന്നു

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ ലൈറ്റ്സ്പീഡില്‍ നിന്നും, കോസ്ല വെഞ്ച്വേഴ്സ്, പീക്ക് XV പാര്‍ട്ണേഴ്സ് എന്നിവരില്‍ നിന്നും ഏകദേശം 340 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാന്‍ സര്‍വം എഐക്ക് സാധിച്ചിരുന്നു. ഐഐടി മദ്രാസിലെ ഗവേഷകരായിരുന്ന വിവേക് രാഘവനും പ്രത്യുഷ് കുമാറും ചേര്‍ന്നാണ് ഈ സ്റ്റാര്‍ട്ടപ്പ് സ്ഥാപിച്ചത്.

ജനറേറ്റീവ് എഐ വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ആഗോള ഐടി കമ്പനികള്‍ മത്സരിക്കുന്ന സമയത്താണ് എച്ച്സിഎല്‍ ടെക്കിന്റെ ഈ നീക്കം. വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഐടി മേഖലയില്‍ ജനറേറ്റീവ് എഐ വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ തുടക്കമായാണ് വിപണി വിദഗ്ധര്‍ ഈ നിക്ഷേപത്തെ വിലയിരുത്തുന്നത്.

ചാറ്റ്ജിപിടി, ഗൂഗിളിന്റെ ജെമിനി എന്നിവയെ പിന്തള്ളാന്‍ ചില സന്ദര്‍ഭങ്ങളില്‍ സര്‍വത്തിന് സാധിച്ചിരുന്നു. ഏകദേശം 2,100 കോടിയിലേറെ രൂപയാണ് ഇതുവരെ മോഡലുകള്‍ വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഫണ്ടും ലഭിച്ചിരുന്നു.

ടെക്സ്റ്റ് ടു സ്പീച്ച് കണ്‍വേര്‍ഷനുള്ള ബുള്‍ബുള്‍ വി2,വി3 മോഡലുകള്‍, സ്പീച്ച് ടു ടെക്സ്റ്റ്, പ്രിന്റഡ് രേഖകള്‍ ഡിജിറ്റൈസ് ചെയ്യാനുള്ള സര്‍വം വിഷന്‍, പരിഭാഷ, വീഡിയോ മറ്റു ഭാഷകളിലേക്കു മാറ്റാനുള്ള എഐ വോയ്‌സ് ക്ലോണിങ്, കസ്റ്റമര്‍ കെയര്‍ ആവശ്യങ്ങള്‍ക്കും മറ്റുമുള്ള കോണ്‍വര്‍സേഷനല്‍ ഏജന്റ് തുടങ്ങിയവയാണ് സര്‍വം കഴിഞ്ഞ മാസങ്ങളില്‍ പുറത്തിറക്കിയത്.

വിദേശ മോഡലുകള്‍ പല വിഷയങ്ങളിലും പുലര്‍ത്തുന്ന പക്ഷപാതിത്വം മറികടക്കാന്‍ സര്‍വം എഐ പോലെയുള്ള ഇന്ത്യന്‍ മോഡലുകളിലൂടെ സാധിക്കും.

HCLTech’s ₹1,427 crore investment in Sarvam AI strengthens India’s ambitions to build competitive generative AI models and multilingual AI solutions

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com