ട്രെയ്ന്‍ യാത്ര ലാഭകരമാക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കും ഐആര്‍സിടിസിയും ചേര്‍ന്ന് കാര്‍ഡ്

എച്ച് ഡി എഫ് സി ബാങ്കും ഐ ആര്‍ സി ടി സിയും സംയുക്തമായി പുതിയ കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നു. ട്രെയിന്‍ യാത്രയുടെ ചെലവ് കുറയ്ക്കാനും ചില ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ റിവാര്‍ഡ് പോയിന്റുകളും ലഭിക്കും.

ഐആര്‍സിടിസി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവയിലൂടെ തീവണ്ടി ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് അനൂകൂല്യങ്ങള്‍ ലഭിക്കുക. കാര്‍ഡ് നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ ഇവയാണ്

1. പ്രാരംഭ ഓഫറായി 500 രൂപയുടെ ആമസോണ്‍ വൗച്ചര്‍ കാര്‍ഡ് ലഭിക്കും. കാര്‍ഡ് പ്രവര്‍ത്തനക്ഷമ മാക്കി 30 ദിവസത്തിനുള്ളില്‍ അനൂകല്യം എടുക്കണം.

2. ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 5 റിവാര്‍ഡ് പോയിന്റ്

3. ഇന്ധന, ഇ എം ഐ ഇടപാടുകള്‍ക്ക് ഓരോ 100 രൂപയ്ക്ക് 1 റിവാര്‍ഡ് പോയിന്റ്

4. എ സി ടിക്കെറ്റ് ബുക്കിങ്ങിന് അധിക റിവാര്‍ഡ് പോയിന്റ്

5. കാര്‍ഡ് ലഭിച്ച് ആദ്യ 90 ദിവസത്തില്‍ 30,000 രൂപയില്‍ കൂടുതല്‍ ചെലവഴിച്ചാല്‍ 500 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍.

6. 8 ഐ ആര്‍ സി ടി സി റെയില്‍വേ ലൗഞ്ച് പ്രവേശനം ഒരു വര്‍ഷം സൗജന്യം.

കാര്‍ഡ് ലാഭിക്കാന്‍ ഐആര്‍സിടിസി, എച്ച്ഡിഎഫ്‌സി ബാങ്ക് വെബ് സൈറ്റിലൂടെ അപേക്ഷ നല്‍കാം. എന്‍പിസിഐ യുടെ റുപേ ശൃംഖല വഴിയാണ് ഇടപാടുകള്‍ സാധ്യമാകുന്നത്. പൊതുമേഖല സ്ഥാപനമായ ഐആര്‍സിടിസി യുമായി സഹകരിച്ച് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്ന ആദ്യ സ്വകാര്യ വാണിജ്യ ബാങ്കാണ് എച്ച് ഡി എഫ് സി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it