എക്‌സൈഡ് ലൈഫ് -എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് ലയനം പൂര്‍ത്തിയായി; ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടം

എക്സൈഡ് ലൈഫ്-എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് (Exide Life Insurance) ലയനം പൂര്‍ത്തിയായതായി എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് (HDFC Life Insurance) പ്രസ്താവനയില്‍ പറഞ്ഞു. എച്ച്ഡിഎഫ്സി ലൈഫ്-എക്സൈഡ് ലൈഫിന്റെ ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള ഇടപാട് 2022 ജനുവരിയില്‍ പൂര്‍ത്തിയായതാണ്. എന്നാല്‍ 2021 സെപ്റ്റംബറിലാണ് ഇരു കമ്പനികളും ലയനവാര്‍ത്തസംബനംധിച്ച പുരോഗതി പുറത്തുവിട്ടത്. ഇപ്പോള്‍ അത് പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. 14 മാസമാണ് ലയന പ്രക്രിയയ്ക്കായി എടുത്തത്.

ലയനം പൂര്‍ത്തിയായതോടെ എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഇനിമുതല്‍ എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലായിരിക്കും. 6687 കോടി രൂപയുടെ ഡീല്‍ ആയിരുന്നു നടന്നത്.
രണ്ട് സ്ഥാപനങ്ങളിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് വിശാലമായ ഉല്‍പ്പന്നങ്ങളിലേക്കും സര്‍വീസ് ടച്ച് പോയിന്റുകളിലേക്കും ആക്‌സസ് ഉണ്ടായിരിക്കും. അതായത് ഇതുവരെ എക്‌സൈഡ് ലൈഫില്‍ നിന്നും സേവനം കൈപ്പറ്റിയിരുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികവുള്ള, വിപുലമായ സേവനം ലഭ്യമാകും.
തിരിച്ച് എച്ച്ഡിഎഫ്സി ലൈഫിനെ നോക്കിയാല്‍, എച്ച്ഡിഎഫ്‌സി ഏജന്‍സി ചാനലിന്റെ സ്‌കെയില്‍-അപ്പ് ത്വരിതപ്പെടുത്തുകയും ടയര്‍ 2, ടയര്‍ 3 വിപണികളില്‍ അതിന്റെ ഭൂമിശാസ്ത്രപരമായ സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്യും. ഗ്രാമങ്ങളില്‍ പോലും എച്ച്ഡിഎഫ്‌സി ലൈഫിന്റെ സേവനങ്ങള്‍ക്ക് കസ്റ്റമര്‍കെയര്‍സര്‍വീസ് സദാ ലഭ്യമായിരിക്കുകയും ചെയ്യും.


Related Articles
Next Story
Videos
Share it