തീയറ്റര്‍ സമുച്ചയം, അത്യാധുനിക വിനോദ മേഖലകള്‍, വിശാലമായ ഫുഡ് പാര്‍ക്ക്, മൂന്നുലക്ഷം ചതുരശ്രയടിയില്‍ ഹൈലൈറ്റ് കണ്‍ട്രിസൈഡ് തുറന്നു

ചെമ്മാടിന്റെയും സമീപപ്രദേശങ്ങളുടെയും സാമ്പത്തികവ്യാപാര മേഖലയ്ക്ക് ഈ പുതിയ പദ്ധതി വലിയ ഉണര്‍വേകുമെന്നാണ് പ്രതീക്ഷ.
ചെമ്മാട് ഹൈലൈറ്റ് കണ്‍ട്രിസൈഡ് ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാന്‍ ഉദ്ഘാടനം ചെയ്യുന്നു.
ചെമ്മാട് ഹൈലൈറ്റ് കണ്‍ട്രിസൈഡ് ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാന്‍ ഉദ്ഘാടനം ചെയ്യുന്നു.
Published on

ഹൈലൈറ്റ് ഗ്രൂപ്പിന്റെ മലപ്പുറം ചെമ്മാടുള്ള 'ഹൈലൈറ്റ് കണ്‍ട്രിസൈഡ്' പദ്ധതിക്ക് തുടക്കമായി. ചെറിയ നഗരങ്ങളുടെയും വളര്‍ന്നുവരുന്ന വിപണികളുടെയും ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഹൈലൈറ്റ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന പ്രീമിയം ലൈഫ്‌സ്‌റ്റൈല്‍ പ്രോജക്റ്റിന്റെ ഉദ്ഘാടനം ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാന്‍ നിര്‍വഹിച്ചു.

വലിയ നഗരങ്ങളിലെ ഹൈലൈറ്റ് മാളുകളുടെ ചെറിയ പതിപ്പായി, മികച്ച ഷോപ്പിംഗ്, ഡൈനിംഗ്, വിനോദ സൗകര്യങ്ങള്‍ സാധാരണക്കാരായ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

മൂന്ന് ലക്ഷം ചതുരശ്ര അടിയില്‍ ഒരുക്കിയിരിക്കുന്ന ഹൈലൈറ്റ് കണ്‍ട്രിസൈഡ്, വലിയ നഗരങ്ങളിലേക്ക് പോകാതെ തന്നെ ആധുനിക ഷോപ്പിംഗ് അനുഭവങ്ങള്‍ ആസ്വദിക്കാന്‍ നാട്ടുകാര്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നത്.

ഒരു മാളിനപ്പുറം ആളുകള്‍ക്ക് ഒത്തുകൂടാനും സമയം ചിലവഴിക്കാനുമുള്ള ഏറ്റവും മികച്ച ഇടമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് പി. സുലൈമാന്‍ വ്യക്തമാക്കി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രത്യേക വിനോദ മേഖലകള്‍ എന്നിവ ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.

പ്രമുഖ ദേശീയ-പ്രാദേശിക ഫാഷന്‍ ബ്രാന്‍ഡുകളുടെ വിപുലമായ ഔട്ട്‌ലെറ്റുകളും, വൈവിധ്യമാര്‍ന്ന ഭക്ഷണശാലകള്‍ ഉള്‍പ്പെടുന്ന വിശാലമായ ഫുഡ് കോര്‍ട്ടും സജ്ജീകരിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com