ചെലവ് ₹300 കോടി, 5.37 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണം, 5,000 തൊഴിലവസരങ്ങള്‍; തലസ്ഥാനത്ത് ഹൈലൈറ്റ് ഗ്രൂപ്പിന്റെ യൂ ഹബ്ബ് വരുന്നു

വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ടെക്നോപാര്‍ക്കില്‍ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു
യൂ ഹബ്ബ് തിരുവനന്തപുരത്തിന്റെ നിര്‍മാണ ഉദ്ഘാടനം ടെക്‌നോപാര്‍ക്കില്‍ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുന്നു.
യൂ ഹബ്ബ് തിരുവനന്തപുരത്തിന്റെ നിര്‍മാണ ഉദ്ഘാടനം ടെക്‌നോപാര്‍ക്കില്‍ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുന്നു.
Published on

ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പദ്ധതിയായ 'യൂ ഹബ്ബ് തിരുവനന്തപുരത്തിന്റെ നിര്‍മാണ ഉദ്ഘാടനം ടെക്‌നോപാര്‍ക്കില്‍ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. 300 കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന ഈ പദ്ധതി സംസ്ഥാനത്തെ ഐടി അടിസ്ഥാന സൗകര്യ വികസനത്തിന് കുതിപ്പേകുമെന്നാണ് പ്രതീക്ഷ.

ആഗോള ബ്രാന്‍ഡുകളായ 'യൂ' (YOO), 'ഐഡബ്ല്യുജി' (IWG) എന്നിവരുമായി കൈകോര്‍ത്തുകൊണ്ടാണ് ഹൈലൈറ്റിന്റെ പുതിയ പ്രോജക്ട്. ഇന്ത്യയിലെ ആദ്യത്തെ 'യൂ' ബ്രാന്‍ഡഡ് ഐടി പാര്‍ക്കാണിത്.

പരിസ്ഥിതി സൗഹൃദം

1.88 ഏക്കര്‍ സ്ഥലത്ത് 5.37 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ഈ പ്രൊജക്റ്റില്‍ ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ലോര്‍, രണ്ട് നിലകളിലായുള്ള പാര്‍ക്കിംഗ് ഏരിയ, കൂടാതെ 15 പ്രീമിയം ഓഫീസ് നിലകള്‍ എന്നിവ ഉണ്ടായിരിക്കും. ആഗോള കമ്പനികള്‍, ഗ്ലോബല്‍ കാപ്പബിലിറ്റി സെന്ററുകള്‍, മുന്‍നിര സാങ്കേതിക കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വളര്‍ന്നു വരുന്ന ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്നിവരെ ആകര്‍ഷിക്കാന്‍ തക്കവണ്ണമാണ് രൂപകല്പന.

പരിസ്ഥിതി സൗഹൃദ നിര്‍മാണത്തിന് യുഎസ് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ ഏറ്റവും ഉയര്‍ന്ന പരിസ്ഥിതി സൗഹൃദ സര്‍ട്ടിഫിക്കേഷനായ ' ലീഡ് പ്ലാറ്റിനം ലെവല്‍' (4.1 BD+C) യു ഹബ്ബ് തിരുവനന്തപുരത്തിന് ഇതിനോടകം ലഭിച്ചു.

അന്താരാഷ്ട്ര കമ്പനികള്‍ ആഗ്രഹിക്കുന്ന നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം ഒരുക്കുകയുമാണ് ഹൈലൈറ്റിന്റെ പ്രധാന ലക്ഷ്യമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ് വ്യക്തമാക്കി.

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്‌നോപാര്‍ക്ക് സി.ഇ.ഒ സന്ദീപ് കുമാര്‍, കെ.എസ്.ഐ.ടി.ഐ.എല്‍ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ബാബു കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി, മുന്‍ ടെക്‌നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍, ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാന്‍, ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജില്‍ മുഹമ്മദ്, ഹൈലൈറ്റ് പ്രോപ്പര്‍ട്ടീസ് സി.ഇ.ഒ ഷഫീഖ് പി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Highlight Group has launched the ₹300-crore YOO-branded U Hub IT park at Technopark, Thiruvananthapuram, aiming to create 5,000 jobs with world-class infrastructure

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

logo
DhanamOnline
dhanamonline.com