

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന താരിഫ് ആശങ്കകൾ, ഇതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ആഗോള വ്യാപാര യുദ്ധം, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവ ഐ.ടി മേഖലയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ അവസരത്തില്‍ ഇന്ത്യയിലെ പ്രധാന ഐടി സ്ഥാപനങ്ങളിലെ നിയമന നയങ്ങൾ, ശമ്പള വർദ്ധനവ്, ജീവനക്കാരുടെ എണ്ണ അനുപാതം തുടങ്ങിയവ പരിശോധിക്കുകയാണ് ഇവിടെ.
ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ ടെക്നോളജീസ്, ടി.സി.എസ് തുടങ്ങിയ കമ്പനികളുടെ ഇതുസംബന്ധിച്ച പ്രധാന സംഭവ വികാസങ്ങള്‍ താഴെ കൊടുക്കുന്നു.
2026 സാമ്പത്തിക വര്‍ഷത്തില്‍ ഇൻഫോസിസ് 20,000 ത്തിലധികം പുതുമുഖങ്ങളെ നിയമിക്കാൻ പദ്ധതിയിടുന്നതായി സിഎഫ്ഒ ജയേഷ് സംഘരാജ്ക വ്യക്തമാക്കി. ഇൻഫോസിസിലുളള മൊത്തം ജീവനക്കാരുടെ എണ്ണം 3,23,578 ആണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 3,17,240 ജീവനക്കാരേക്കാൾ നേരിയ വർധനയാണ് ഇത്.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി സ്ഥാപനമായ ഇൻഫോസിസ് ശമ്പള വർദ്ധനവിന്റെ ഒരു പ്രധാന ഭാഗം ജനുവരിയിൽ നടപ്പിലാക്കി. ബാക്കിയുള്ളത് ഏപ്രിൽ 1 മുതൽ നടപ്പിലാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി ഏകദേശം 12,000 പുതുമുഖങ്ങളെയാണ് നിയമിച്ചത്. 2026 സാമ്പത്തിക വർഷത്തിലെ നിയമന ലക്ഷ്യം വിപ്രോ വ്യക്തമാക്കിയിട്ടില്ല.
2025 സാമ്പത്തിക വർഷത്തിൽ കമ്പനിയില്‍ 2,33,346 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ശമ്പള വർദ്ധനവ് സംബന്ധിച്ച് വിപ്രോ കാര്യമായ അപ്‌ഡേറ്റുകളൊന്നും നൽകിയിട്ടില്ല. ശമ്പള വർദ്ധനവ് നല്‍കുന്ന സമയത്തിനോടടുത്ത് ഇതുസംബന്ധിച്ച് ഉചിതമായ തീരുമാനങ്ങളെടുക്കുമെന്നും ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ സൗരഭ് ഗോവിൽ പറഞ്ഞു.
2025 സാമ്പത്തിക വർഷത്തിൽ കമ്പനി 7,829 പുതുമുഖങ്ങളെ നിയമിച്ചു. ഇതോടെ കമ്പനിയിലെ ആകെ ജീവനക്കാരുടെ എണ്ണം 2,23,420 ആയി. ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും കമ്പനി ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) 2026 സാമ്പത്തിക വർഷത്തിൽ ആയിരക്കണക്കിന് പുതുമുഖങ്ങളെയാണ് നിയമിക്കാൻ പദ്ധതിയിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നിയമനങ്ങൾക്ക് സമാനമായി, ഈ സാമ്പത്തിക വർഷവും കമ്പനി 42,000 പുതുമുഖങ്ങളെ നിയമിക്കുന്നുണ്ടെന്നാണ് ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ മിലിന്ദ് ലക്കാഡ് വ്യക്തമാക്കിയത്.
ഏപ്രിൽ മാസമാണ് കമ്പനി സാധാരണയായി ശമ്പള വർദ്ധനവ് നല്‍കാറുളളത്. ഇതില്‍ നിന്ന് വ്യത്യസ്തമായി കമ്പനി ഈ വർഷം ശമ്പള വർദ്ധനവ് മാറ്റിവെച്ചിരിക്കുകയാണ്. 6,07,979 ജീവനക്കാരാണ് കമ്പനിയിലുളളത്.
Hiring plans and salary trends of major Indian IT companies like TCS, Infosys, Wipro, and HCL for FY 2026.
Read DhanamOnline in English
Subscribe to Dhanam Magazine