2022ലെ അവധി ദിനങ്ങള്‍; പ്ലാന്‍ ചെയ്യാന്‍ സൂക്ഷിച്ചു വെയ്ക്കാം

സംസ്ഥാനത്തെ അടുത്തവര്‍ഷത്തെ പൊതു അവധികള്‍ ഏതൊക്കെയാണെന്ന് അറിയാം
2022ലെ അവധി ദിനങ്ങള്‍; പ്ലാന്‍ ചെയ്യാന്‍ സൂക്ഷിച്ചു വെയ്ക്കാം
Published on: 

2022 ലെ അവധി ദിനങ്ങള്‍ മന്ത്രിസഭ തീരുമാനിച്ചു. പൊതു അവധികള്‍, രണ്ടാം ശനി, ഞായര്‍ ദിവസങ്ങളിലെ അവധികള്‍, നിയന്തിത അവധികള്‍, നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് അനുസരിച്ചുള്ള അവധികള്‍ എന്നിവയാണ് മന്ത്രിസഭ പ്രഖ്യാപിച്ചത്.

പൊതു അവധികള്‍:

റിപ്പബ്ലിക് ദിനം - ജനുവരി 26

ശിവരാത്രി - മാര്‍ച്ച് ഒന്ന്

പെസഹ വ്യാഴം/ഡോക്ടര്‍ അംബേദ്കര്‍ ജയന്തി - ഏപ്രില്‍ 14

ദുഃഖവെള്ളി/വിഷു - ഏപ്രില്‍ 15

ഈദുല്‍ ഫിത്ര്‍ - മേയ് 2

കര്‍ക്കടക വാവ് - ജൂലൈ 28

മുഹര്‍റം - ഓഗസ്റ്റ് എട്ട്

സ്വാതന്ത്ര്യദിനം - ഓഗസ്റ്റ് 15

ശ്രീകൃഷ്ണ ജയന്തി - ഓഗസ്റ്റ് 18

ഒന്നാം ഓണം - സെപ്റ്റംബര്‍ ഏഴ

തിരുവോണം - സെപ്റ്റംബര്‍ എട്ട

മൂന്നാം ഓണം - സെപ്റ്റംബര്‍ ഒമ്പത്

ശ്രീനാരായണ ഗുരു സമാധി - സെപ്റ്റംബര്‍ 21

മഹാനവമി - ഒക്ടോബര്‍ നാല്

വിജയദശമി - ഒക്ടോബര്‍ അഞ്ച്

ദീപാവലി - ഒക്ടോബര്‍ 24

ഞായറാഴ്ചയിലെ അവധി ദിനങ്ങള്‍:

മന്നം ജയന്തി - ജനുവരി രണ്ട്

ഈസ്റ്റര്‍ - ഏപ്രില്‍ 17

മെയ് ദിനം - മേയ് ഒന്ന്,

അയ്യന്‍ കാളി ജയന്തി - ഓഗസ്റ്റ് 28,

ഗാന്ധി ജയന്തി - ഒക്ടോബര്‍ രണ്ട്,

ക്രിസ്തുമസ് - ഡിസംബര്‍-25

രണ്ടാം ശനിയാഴ്ചയിലെ അവധി ദിനങ്ങള്‍:

ഈദുല്‍ അദ്അ (ബക്രീദ്) - ജൂലൈ ഒമ്പത്,

നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി - സെപ്റ്റംബര്‍ 10,

മിലാദി ശെരീഫ് - ഒക്ടോബര്‍ എട്ട്

നിയന്ത്രിത അവധി ദിനങ്ങള്‍:

അയ്യാ വൈകുണ്ഠ സ്വാമി ജയന്തി - മാര്‍ച്ച് മൂന്ന്

ആവണി അവിട്ടം - ഓഗസ്റ്റ് എട്ട്

വിശ്വകര്‍മ ദിനം - സെപ്റ്റംബര്‍ 17

ഈദുല്‍ ഫിത്ര്‍, മുഹര്‍റം, ഈദുല്‍ അദ്അ, മിലാദി ശെരീഫ് എന്നീ അവധി ദിനങ്ങള്‍ ചാന്ദ്ര ദര്‍ശനം അനുസരിച്ചായിരിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com