തോഷിഹിറോ മിബെ ഹോണ്ടയുടെ സി.ഇ.ഒ സ്ഥാനത്തേക്ക്

ജപ്പാനിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ഹോണ്ടയുടെ സി.ഇ.ഒ ആയി തോഷിഹിറോ മിബെ എത്തിയേക്കുമെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ജപ്പാന്‍ വാഹന നിര്‍മാതാക്കളുടെ ഗവേഷണ വികസന വിഭാഗം മേധാവിയാണ് തോഷിഹിറോ മിബെ. കമ്പനിയുടെ ഡയറക്ടറും കൂടിയാണ് ഇദ്ദേഹം.

വെള്ളിയാഴ്ച്ച നടക്കുന്ന ബോര്‍ഡ് യോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ആറ് വര്‍ഷത്തോളമായി തകഹിരോ ഹച്ചിഗോയാണ് സി.ഇ.ഒ പദവി വഹിക്കുന്നത്.
59 കാരനായ മിബെ 1987 ലാണ് ഹോണ്ടയുടെ എഞ്ചിന്‍ ഡെവലപ്‌മെന്റ് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് 2014 ല്‍ ഓപ്പറേറ്റിംഗ് ഓഫീസറായ അദ്ദേഹം 2019 ലാണ് ഡയറക്ടര്‍ സ്ഥാനത്തേക്കെത്തുന്നത്.



Related Articles
Next Story
Videos
Share it