രണ്ട് മാസത്തിനിടയില്‍ മൂന്നാം തവണയും പാചക വാതക വില കൂട്ടി

രണ്ട് മാസത്തിനിടെ മൂന്നാം തവണയും ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി (LPG Price Hike). സിലിണ്ടറിന് 50 രൂപയുടെ വര്‍ധനയാണ് ഏറ്റവും പുതുതായി വരുത്തിയിട്ടുള്ളത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 1050 രൂപയായി. കഴിഞ്ഞ മാസം രണ്ട് തവണയാണ് പാചകവാതക വില കൂട്ടിയത്.

രണ്ട് മാസത്തില്‍ 103.50 രൂപയുടെ വര്‍ധനവാണ് പാചക വാതക വിലയില്‍ വന്നത്. ആദ്യം 50 രൂപയും പിന്നീട് 3.50 രൂപയും വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ തവണ 3.50 രൂപയുടെ വര്‍ധന വരുത്തിയതോടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഗാര്‍ഹിക സിലിണ്ടറിന്റെ വില 1000 കടന്നിരുന്നു.
2021 ഏപ്രിലിന് ശേഷം ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 240 രൂപയിലധികം വില വര്‍ധിച്ചതായി കാണാം. വിലക്കയറ്റത്തിനൊപ്പം പാചക വാതക വിലക്കയറ്റം കൂടിയായപ്പോള്‍ ജനങ്ങള്‍ക്ക് അധിക ബാധ്യതയായിരിക്കുകയാണ്.
വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില (LPG Cylinder Price) കഴിഞ്ഞയാഴ്ച കുറച്ചിരുന്നു. വാണിജ്യ സിലിണ്ടറിന് 134 രൂപ കുറച്ചതോടെ കൊച്ചിയിലെ വില 2223.50 രൂപയായി. അതേസമയം കഴിഞ്ഞ മാസം ഇവയ്ക്ക് 102.50 രൂപ വര്‍ധിപ്പിച്ചിരുന്നു.


Related Articles
Next Story
Videos
Share it