ദുബായിൽ നിന്ന് എത്ര സ്വർണം കൊണ്ടുവരാം, നികുതി പ്രത്യാഘാതങ്ങൾ അറിയാം

ചെറിയ അളവിൽ നികുതി ഇല്ലാതെ കൊണ്ടു വരാൻ സാധിക്കും, അധിക സ്വർണത്തിന് കസ്റ്റംസ് ഡ്യൂട്ടിയും വിദ്യാഭാസ സെസും നൽകണം
ദുബായിൽ നിന്ന് എത്ര സ്വർണം കൊണ്ടുവരാം, നികുതി പ്രത്യാഘാതങ്ങൾ അറിയാം
Published on

വീണ്ടും ഒരു ഉത്സവ, വിവാഹ സീസൺ ആരംഭിച്ചു. സ്വർണ ഡിമാൻഡ് (Gold Demand) വർധിക്കുന്ന കാലമാണിത്. ദുബായിയിൽ സുഹൃത്തുക്കളോ, ബന്ധുക്കളോ ഉള്ളവർ അവരോട് സ്വർണം വാങ്ങി വരാൻ അഭ്യർത്ഥിച്ചേക്കാം. എന്നാൽ ചെറിയ അളവിൽ മാത്രമേ നികുതി നൽകാതെ സ്വർണാഭരണം കൊണ്ടുവരാൻ വ്യക്തികൾക്ക് സാധിക്കുകയുള്ളു.

സ്വർണം, വെള്ളി എന്നി അമൂല്യ ലോഹങ്ങൾ ആഭരണമായി മാത്രമേ വ്യക്തികൾക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് ഡ്യൂട്ടി ഇല്ലാതെ കൊണ്ടുവരാൻ നിയമം അനുവദിക്കുന്നുള്ളു. ഒരു വർഷത്തിൽ അധികം ദുബായിൽ കഴിഞ്ഞ പുരുഷന് നികുതി നൽകാതെ കൊണ്ടു വരാൻ സാധിക്കുന്നത് പരമാവധി 20 ഗ്രാം അല്ലെങ്കിൽ 50,000 രൂപവരെ മൂല്യമുള്ള സ്വർണാഭരണങ്ങൾ. സ്ത്രീകൾക്ക് പരമാവധി 40 ഗ്രാം അല്ലെങ്കിൽ ഒരു ലക്ഷം രൂപവരെ മൂല്യമുള്ള സ്വർണം നികുതിയില്ലാതെ കൊണ്ടുവരാൻ സാധിക്കും.

ഒരു ഇന്ത്യൻ പൗരൻ ദുബായിലോ മറ്റ് വിദേശ രാജ്യങ്ങളിലോ 6 മാസത്തിൽ അധികം താമസിച്ച ശേഷം മടങ്ങുന്ന വേളയിൽ ഒരു കിലോ ഗ്രാം വരെ സ്വർണ നാണയമോ, സ്വർണ കാട്ടികളായോ കൊണ്ടുവരാൻ സാധിക്കും. നികുതിയില്ലാതെ കൊണ്ടു വരാവുന്ന അളവിൽ കൂടുതൽ ഉള്ള സ്വർണത്തിന് കസ്റ്റംസ് ഡ്യൂട്ടി അടക്കണം. സ്വർണ കട്ടിക്ക് കസ്റ്റംസ് ഡ്യൂട്ടി 10 ഗ്രാമിന് 300 രൂപയും 3 % വിദ്യാഭാസ സെസും . സ്വർണ നാണയം, ആഭരണങ്ങൾ എന്നിവക്ക് 10 ഗ്രാമിന് 750 രൂപ കൂടാതെ 3 % വിദ്യാഭാസ സെസും. ഒരു കിലോഗ്രാമിൽ അധികം സ്വർണ കട്ടിയോ, നാണയങ്ങളോ കൊണ്ടുവരുന്നവർ 36.05 % കസ്റ്റംസ് ഡ്യൂട്ടി നൽകണം.

6 മാസം ദുബായിൽ കഴിയുന്നതിന് മുൻപ് തിരിച്ചു വരുന്നവർ സ്വർണത്തിന് 36.05 % അധിക കസ്റ്റംസ് ഡ്യൂട്ടി നൽകണം.

അനുവദനീയമായ സ്വർണത്തിൽ കൂടുതൽ കൊണ്ടു വരുന്നവർ കസ്റ്റംസ് തീരുവ വിദേശ കറൻസിയിൽ അടക്കണം. കൂടാതെ വാങ്ങിയ സ്വർണത്തിന്റെ ബില്ലും മറ്റു രേഖകളും കസ്റ്റംസ് ഉദ്യോഗസ്ഥരെ കാണിക്കണം. സ്വർണ കട്ടികളിൽ ഉൽപ്പാദകരുടെ പേര്, തൂക്കം എന്നിവ രേഖപ്പെടുത്തിയിരിക്കണം.

ദുബായിൽ സ്വർണ വില ഇന്ത്യയിലെ വിലയെക്കാൾ കുറവായതുകൊണ്ടാണ് സ്വർണം അവിടെ നിന്ന് വാങ്ങുന്നത് ആകര്ഷകമാകുന്നത്. എന്നാൽ അനുവദനീയമായ അളവിൽ കൂടുതൽ കൊണ്ടു വരുന്നത് കൊണ്ട് ഇറക്കുമതി തീരുവയും , ജി എസ് ടി യും മറ്റും അടക്കേണ്ടി വരുന്നതിനാൽ ലാഭം ഇല്ലാതെ വരും. നിലവിൽ ഇറക്കുമതി തീരുവ 12.5 ശതമാനമാണ്.

സ്വർണത്തിന് ദുബായിൽ നികുതി ഇല്ല, ആഭരണങ്ങൾക്ക് പണിക്കൂലിയും കുറവാണ്- ഇത് കൊണ്ടാണ് ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നത് ആദായകരമാകുന്നത്.

എൻ ആർ ഐ പദവി ലഭിച്ച വ്യക്തിക്ക് പരമാവധി ഡ്യൂട്ടി അടച്ച് കൊണ്ടുവരാൻ സാധിക്കുന്നത് ഒരു കിലോ സ്വർണമാണ്. ഇതിൽ അധികം സ്വർണം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നെങ്കിൽ 6 മാസം മുൻപ് വരെ അനുവദനീയമായ അളവിൽ കൂടുതൽ സ്വർണം കൊണ്ടുവരാത്ത യാത്രക്കാർക്ക് മാത്രമേ സാധിക്കുകയുള്ളു

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com