റേഷന്‍ കാര്‍ഡിന് ഇനി പുതിയ രൂപം, എടിഎം കാര്‍ഡ് വലുപ്പത്തില്‍ എത്തും
ഇനി സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകള്‍ എടിഎം കാര്‍ഡുകളുടെ രൂപത്തില്‍ ലഭിക്കും. നിലവിലെ പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് പകരം പിവിസി പ്ലാസ്റ്റിക്ക് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചു. പുതിയ കാര്‍ഡിലേക്കുള്ള മാറ്റം നിര്‍ബന്ധമല്ല.
ആവശ്യമുള്ളവര്‍ക്ക് അക്ഷയാ കേന്ദ്രങ്ങള്‍ വഴി പുതിയ രൂപത്തിലുള്ള കാര്‍ഡിനായി അപേക്ഷിക്കാം. പ്രിന്റിംഗ് ചാര്‍ജായി 40 രൂപയും അപേക്ഷാ ഫീസായി രൂപയും ഈടാക്കാം. പുതിയ കാര്‍ഡിനായി സര്‍ക്കാരിലേക്ക് പ്രത്യേക ഫീസ് അടയ്‌ക്കേണ്ടതില്ല.
റേഷന്‍ കാര്‍ഡുകളുടെ രൂപമാറ്റം ആവശ്യപ്പെട്ട്, മാതൃക സഹിതം കഴിഞ്ഞ ഒക്ടോബര്‍ നാലിന് ആണ് പൊതുവിതരണ ഡയറക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ഇത് അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ നടപടി. പുതിയ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പാകത്തില്‍ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്താനും പൊതുവിതരണ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.