Begin typing your search above and press return to search.
വാട്സ്ആപ്പിൽ വാക്സിൻ സർട്ടിഫിക്കറ്റ്!
കൊവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണ് ഇനി നിങ്ങളുടെ വാട്സ്ആപ്പിലും സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.
കോവിനിൽ റജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടിൽ മാത്രമേ സേവനം ലഭ്യമാകൂ.
എങ്ങനെ കിട്ടും?
9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്തശേഷം വാട്സ് ആപ്പ് തുറക്കുക. 'Download certificate' എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക. ഫോണിൽ ഒടിപി ലഭിക്കും. ഇത് വാട്സാപ്പിൽ മറുപടി മെസേജ് ആയി നൽകുക. ഈ നമ്പറിൽ കോവിനിൽ റജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാകും.
ആരുടെയാണോ ഡൗൺലോഡ് ചെയ്യേണ്ടത് അതിനുനേരെയുള്ള നമ്പർ ടൈപ്പ് ചെയ്താലുടൻ പിഡിഎഫ് രൂപത്തിൽ മെസേജ് ആയി സർട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ menu എന്ന് ടൈപ്പ് ചെയ്യുക.
Next Story
Videos