ഗള്‍ഫില്‍ നിന്നുള്ള തൊഴില്‍ പരസ്യങ്ങള്‍ ഒറിജിനല്‍ ആണോ? വ്യാജന്‍മാരെ എങ്ങനെ തിരിച്ചറിയാം

വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കി കബളിപ്പിച്ചതായുള്ള പരാതികളും ദുബൈ പോലീസിന് ലഭിക്കുന്നുണ്ട്
ഗള്‍ഫില്‍ നിന്നുള്ള തൊഴില്‍ പരസ്യങ്ങള്‍ ഒറിജിനല്‍ ആണോ? വ്യാജന്‍മാരെ എങ്ങനെ തിരിച്ചറിയാം
Published on

യുഎഇയില്‍ പുതിയ അക്കാമിക വര്‍ഷം ആംഭിക്കുന്നതിന് തൊട്ടു മുമ്പ് നിരവധി വിദ്യാലയങ്ങളുടെ പേരിലാണ് തൊഴില്‍ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ദുബൈയിലും അബുദബിയിലുമുള്ള സ്‌കൂളുകളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട് എന്ന രീതിയില്‍ പ്രചരിച്ച പരസ്യങ്ങള്‍ കേരളത്തിലുമെത്തി. നിരവധി പേര്‍ അപേക്ഷകള്‍ അയക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ ഏറെയും വ്യാജപര്യസങ്ങളാണെന്ന് ദുബൈ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരം പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും ദുബൈ പോലീസ് അടുത്തിടെ നല്‍കി.

വ്യാജപരസ്യങ്ങള്‍ എങ്ങനെ തിരിച്ചറിയാം?

വ്യാജ റിക്രൂട്ടിംഗ് കമ്പനികള്‍ യഥാര്‍ത്ഥത്തില്‍ നിലവിലുള്ള കമ്പനികള്‍ ആകണമെന്നില്ല. യഥാര്‍ത്ഥ കമ്പനികളുടെ വെബ്‌സൈറ്റുകളുടെ അതേ രീതിയിലുള്ള വെബ്‌സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പു നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ദുബൈയിലെ പ്രമുഖ റിക്രൂട്ടിംഗ് കമ്പനികളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

യുഎഇയിലെ റിക്രൂട്ടിംഗ് കമ്പനികള്‍ റിക്രൂട്ട്‌മെന്റിന് മുമ്പ് പണം ആവശ്യപ്പെടാറില്ല. ഒരു ഉദ്യോഗാര്‍ത്ഥിയെ നിയമിക്കുമ്പോള്‍ വരുന്ന എല്ലാ നിയമപരമായ ചെലവുകളും കമ്പനിയാണ് വഹിക്കുന്നത്. പണം ആവശ്യപ്പെടുന്ന നിയമനങ്ങള്‍ യഥാര്‍ത്ഥമാകണമെന്നില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കമ്പനിയുടെ വെബ്‌സൈറ്റ് യഥാര്‍ത്ഥമാണെന്ന് പരിശോധിച്ച് ഉറപ്പാക്കണം. വാട്‌സ്അപ്പ് പോലുള്ള സോഷ്യല്‍ മീഡിയ വഴി യഥാര്‍ത്ഥ റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ തൊഴില്‍ പരസ്യങ്ങള്‍ നല്‍കാറില്ല. കമ്പനി വെബ്‌സൈറ്റിലോ മറ്റ് ഔദ്യോഗിക മാര്‍ഗങ്ങളിലോ ആണ് തൊഴില്‍ പരസ്യങ്ങള്‍ നല്‍കാറുള്ളത്. വ്യാജ ഓഫര്‍ ലെറ്ററുകള്‍ നല്‍കുന്ന സംഭവങ്ങളും ദുബൈ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓഫര്‍ ലെറ്ററുകളുടെ വിശ്വാസ്യത പരിശോധിക്കാന്‍ യുഎഇയില്‍ ഹ്യുമണ്‍ റിസോഴ്‌സ് ആന്റ് എമിററ്റൈസേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ സംവിധാനമുണ്ട്. inquiry.mohre.gov.ae എന്ന വെബ്‌പോര്‍ട്ടലില്‍ വിവരങ്ങള്‍ ലഭിക്കും. കമ്പനി യഥാര്‍ത്ഥമാണോ എന്നറിയാന്‍ യു.എ.ഇയുടെ നാഷണല്‍ ഇക്കണോമിക് റജിസ്റ്ററിന്റെ വെബ് പോര്‍ട്ടലിലും സൗകര്യമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com