

വാവേ മേധാവിയുടെ മകളും സിഎഫ്ഒയുമായ മെങ് വാന്‍ഷോ കാനഡയിൽ വെച്ചാണ് അറസ്റ്റിലായത്.
പ്രമുഖ ചൈനീസ് ടെക്‌നോളജി സ്ഥാപനമായ വാവേ (Huawei) യുടെ ഉപമേധാവിയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ മെങ് വാന്‍ഷോയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ആക്ഷേപം.
ഡിസംബര്‍ ഒന്നിന് കാനഡയിലെ വാന്‍കോവറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. യുഎസ് ആവശ്യപ്രകാരമായിരുന്നു നടപടി. മെങ്ങിനെ യുഎസിന് കൈമാറുമെന്നാണ് അറിയുന്നത്.
വാവേയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റെന്‍ ഷെങ്‌ഫെയുടെ മകളാണ് മെങ്.
ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ചതിനാണ് അറസ്റ്റ് എന്ന് സൂചനയുണ്ട്. ചൈനയും അമേരിക്കയും തമ്മിൽ കടുത്ത വ്യാപാര യുദ്ധം നടന്നുകൊണ്ടിരിക്കെയാണ് അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമല്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. ചൈനയില്‍ വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും.
Read DhanamOnline in English
Subscribe to Dhanam Magazine