'അപ്പര്‍ സ്റ്റേജ് റോക്കറ്റ് എന്‍ജിന്‍' വിജയകരമായി പരീക്ഷിച്ച് ഹൈരാബാദിലെ സ്റ്റാര്‍ട്ടപ്പ്

'അപ്പര്‍ സ്റ്റേജ് റോക്കറ്റ് എന്‍ജിന്‍' വിജയകരമായി പരീക്ഷിച്ച് ഹൈരാബാദിലെ സ്റ്റാര്‍ട്ടപ്പ്
Published on

ഒന്നിലധികം ഉപഗ്രഹങ്ങളെ വിവിധ ഭ്രമണപഥങ്ങളില്‍ എത്തിക്കാന്‍ ശേഷിയുള്ള അപ്പര്‍ സ്റ്റേജ് റോക്കറ്റ് എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ച് ഹൈരാബാദിലെ സ്‌കൈറൂട്ട് എയ്റോസ്പേസ് സ്റ്റാര്‍ട്ടപ്പ്. 'രാമന്‍' എന്നു പേരിട്ട എന്‍ജിന്‍ ഒരൊറ്റ ദൗത്യത്തില്‍ വിവിധ ഉപഗ്രഹങ്ങളെ പല ഭ്രമണപഥങ്ങളില്‍ വിജയകരമായി എത്തിക്കുമെന്നു തെളിഞ്ഞതായി സ്‌കൈറൂട്ട് എയ്റോസ്പേസ് സഹസ്ഥാപകനും സിഇഒയുമായ പവന്‍ കുമാര്‍ ചന്ദന അറിയിച്ചു.

കമ്പനിയുടെ രണ്ട് റോക്കറ്റ് ഘട്ടങ്ങള്‍ ആറുമാസത്തിനുള്ളില്‍ പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണെന്നും പവന്‍ കുമാര്‍ ചന്ദന പറഞ്ഞു.ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ എസ് ആര്‍ ഒ) മുന്‍ ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് സ്ഥാപിച്ച സ്‌കൈറൂട്ടാണ് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ വിക്ഷേപണ വാഹനങ്ങള്‍ നിര്‍മാതാക്കള്‍.

ഇന്ത്യയുടെ ആദ്യത്തെ പൂര്‍ണമായും ത്രിഡി പ്രിന്റഡ് ബൈ- പ്രൊപ്പലന്റ് ലിക്വിഡ് റോക്കറ്റ് എന്‍ജിന്‍ റോക്കറ്റ് ആണ് സ്‌കൈറൂട്ട് എയറോസ്വികസിപ്പിച്ചത്. പരമ്പരാഗത ഉത്പാദനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൊത്തം പിണ്ഡത്തെ 50 ശതമാനമം കുറച്ചതായും മൊത്തം ഘടകങ്ങളുടെ എണ്ണം കുറച്ചതായും ലീഡ് സമയം 80 ശതമാനം കുറച്ചതായും പവന്‍ കുമാര്‍ ചന്ദന അറിയിച്ചു.സ്റ്റാര്‍ട്ടപ്പിനായി ഇതിനകം 31.5 കോടി രൂപയാണ് ചെലവഴിച്ചത്. ഇനി 2021ന് മുമ്പായി 90 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. മൈന്ത്ര സ്ഥാപകന്‍ മുകേഷ് ബന്‍സാല്‍ ഉള്‍പ്പെടെ ഏതാനും നിക്ഷേപകര്‍ ആദ്യഘട്ടത്തില്‍ സാമ്പത്തിക സഹായത്തിനായി രംഗത്തുണ്ടായിരുന്നു. 

ലോഞ്ച് വെഹിക്കിള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി സ്‌കൈറൂട്ട് ഇന്‍ഹൗസ് സോഫ്റ്റ്വെയര്‍ വികസിപ്പിച്ചതായും ഓണ്‍ബോര്‍ഡ് ഏവിയോണിക്സ് മൊഡ്യൂളുകളുടെ പരിശോധന പുരോഗമിക്കുകയാണെന്നും 2021 ഡിസംബറില്‍ കമ്പനി തങ്ങളുടെ ആദ്യ വിക്ഷേപണ വാഹനം തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറുമായ നാഗ ഭാരത് ധാക്ക പറഞ്ഞു. തങ്ങളുടെ ആദ്യ വിക്ഷേപണ വാഹനമായ വിക്രം-1 2021 ഡിസംബറില്‍ ഉപയോഗപ്പെടുത്താനാണ് തയ്യാറെടുപ്പ് നടക്കുന്നത്. പരീക്ഷണങ്ങള്‍ക്കും മറ്റുമായി ഐ എസ് ആര്‍ ഒയുടെ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന പുതിയ ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്റര്‍ (ഇന്‍-സപേസ്) സ്‌കൈറൂട്ടിന് വലിയ പ്രയോജനമായിരിക്കുമെന്നും നാഗ ഭാരത് ഡാക്ക പറഞ്ഞു. പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഐ എസ് ആര്‍ ഒയുമായി ചര്‍ച്ച നടക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com