

സോളാര്‍ പവര്‍ പാക്ക്‌സ്, യു.പി.എസ്, ലിഥിയം ബാറ്ററി രംഗത്തെ മുന്‍നിരക്കാരായ ഹൈക്കോണ്‍ ഇന്ത്യ ലിമിറ്റഡ് പുതിയ അഡ്വാന്‍സ്ഡ് ഇന്‍ഫിനി സോളാര്‍ ഹൈബ്രിഡ് ഇന്‍വെര്‍ട്ടറും ലിമാക്‌സ് ലിഥിയം ബാറ്ററി പായ്ക്കുകളും വിപണിയിലിറക്കി.
ഓണ്‍ഗ്രിഡ് സോളാര്‍ പവറിന്റെയും ബാറ്ററി ബാക്കപ്പിന്റെയും പിന്‍ബലത്തില്‍ വീടുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ ഈ ഇന്‍വെര്‍ട്ടറുകള്‍ക്ക് സാധിക്കുമെന്ന് ഹൈക്കോണ്‍ ഇന്ത്യ സി.എം.ഡി ക്രിസ്റ്റോ ജോര്‍ജ് പറഞ്ഞു.
ഇന്‍ഫിനി സോളാര്‍ ഹൈബ്രിഡ് ഇന്‍വെര്‍ട്ടറുകള്‍ 3 KW മുതല്‍ 30 KW വരെ ശേഷിയുള്ള സിംഗിള്‍, ത്രീ ഫേസ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. അധിക വൈദ്യുതി ബാറ്ററി ബാങ്കില്‍ തന്നെ ശേഖരിച്ച് പിന്നീട് ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്റെ രൂപകല്പന.
വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമുള്ള വൈദ്യുതി ഉപയോഗിക്കുന്നതിനൊപ്പം ഹൈക്കോണ്‍ ഹൈബ്രിഡ് പവര്‍ പ്ലാന്റ് സിസ്റ്റം വഴി ഉപയോക്താക്കള്‍ക്ക് അധികവൈദ്യുതി ഗ്രിഡിലേക്ക് തന്നെ തിരികെ നല്കുകയും ചെയ്യാം.
ഹൈക്കോണിന്റെ വലുതും വിപുലമായ സൗകര്യങ്ങളോടു കൂടിയതുമായ പ്ലാന്റ് അടുത്തമാസം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. കാക്കനാട് ആണ് പുതിയ പ്ലാന്റ് വരുന്നത്. 1991ല്‍ സ്ഥാപിതമായ ഹൈക്കോണ്‍ ഇന്ത്യ ലിമിറ്റഡ് വൈദ്യുത ഓട്ടോറിക്ഷകളും നിര്‍മിക്കുന്നുണ്ട്.
തൃശൂര്‍ സ്വദേശിയായ ക്രിസ്റ്റോ ജോര്‍ജ് 1991 ലാണ് ഹൈകോണ്‍ ഇന്ത്യ ലിമിറ്റഡ് സ്ഥാപിക്കുന്നത്. വെറും അഞ്ച് ജീവനക്കാരുമായി തുടങ്ങിയ കമ്പനി ഇപ്പോള്‍ യുപിഎസ്, ഇന്‍വെര്‍ട്ടറുകള്‍, സെര്‍വോ സ്റ്റെബിലൈസറുകള്‍, സൗരോര്‍ജ ഉത്പന്നങ്ങള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, സോളാര്‍ ലൈറ്റുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ മുന്‍നിരക്കാരാണ്.
ഹൈകോണ്‍ ഇലക്ട്രോണിക് സിസ്റ്റംസ്, ഹൈകോണ്‍ പവര്‍ ഇലക്ട്രോണിക്‌സ്, ഹൈകോണ്‍ സോളാര്‍ എനര്‍ജി, ഹൈകോണ്‍ ഇന്ത്യ എന്നിങ്ങനെ നാല് വ്യത്യസ്ത കമ്പനികളായിട്ടാണ് ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. 2017ല്‍ ഈ കമ്പനികളെല്ലാം ലയിപ്പിച്ച് ഹൈകോണ്‍ ഇന്ത്യ എന്ന ഒരൊറ്റ സ്ഥാപനമാക്കി മാറ്റുകയായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine