കേരളത്തില്‍ ₹100 കോടിക്ക് ഫുട്‌ബോള്‍ സ്‌റ്റേഡിയം നിര്‍മിക്കാന്‍ വി.കെ മാത്യൂസിന്റെ ഐബിഎസ് സോഫ്റ്റ്‌വെയര്‍; പ്ലാന്‍ ഇങ്ങനെ

രാജ്യാന്തര നിലവാരമുള്ള സ്‌റ്റേഡിയമാണ് ഐബിഎസ് ഗ്രൂപ്പ് നിര്‍മിക്കുക. സ്വകാര്യ കമ്പനി കേരളത്തില്‍ നിര്‍മിക്കുന്ന ആദ്യത്തെ സ്റ്റേഡിയമായി ഇതു മാറും
കേരളത്തില്‍ ₹100 കോടിക്ക് ഫുട്‌ബോള്‍ സ്‌റ്റേഡിയം നിര്‍മിക്കാന്‍ വി.കെ മാത്യൂസിന്റെ ഐബിഎസ് സോഫ്റ്റ്‌വെയര്‍; പ്ലാന്‍ ഇങ്ങനെ
Published on: 

ആഗോള ഐടി രംഗത്തെ കേരളത്തില്‍ നിന്നുള്ള വമ്പന്മാരായ ഐബിഎസ് സോഫ്റ്റ്‌വെയര്‍ സ്‌പോര്‍ട്‌സ് ബിസിനസില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നു. രണ്ടു വര്‍ഷം മുമ്പ് സൂപ്പര്‍ ലീഗ് കേരളയില്‍ (super league kerala-slk) കോഴിക്കോട് ആസ്ഥാനമായുള്ള ടീമിനെ ഐബിഎസ് സ്വന്തമാക്കിയിരുന്നു.

കേരളത്തില്‍ ഫുട്‌ബോളിനുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് വി.കെ മാത്യൂസ് കൂടുതല്‍ നിക്ഷേപം നടത്തുന്നത്. 100 കോടി രൂപ മുതല്‍മുടക്കില്‍ കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തില്‍ സ്‌റ്റേഡിയം പണിയുകയാണ് ലക്ഷ്യം.

ഇതിനായി സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് വി.കെ മാത്യൂസിനെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യാന്തര നിലവാരമുള്ള സ്‌റ്റേഡിയമാണ് ഐബിഎസ് ഗ്രൂപ്പ് നിര്‍മിക്കുക. സ്വകാര്യ കമ്പനി കേരളത്തില്‍ നിര്‍മിക്കുന്ന ആദ്യത്തെ സ്റ്റേഡിയമായി ഇതു മാറും. മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കേരള ഫുട്‌ബോളിലേക്ക് കൂടുതല്‍ നിക്ഷേപം

അടുത്ത സീസണില്‍ കേരള സൂപ്പര്‍ ലീഗില്‍ ടീമിനെ സ്വന്തമാക്കാന്‍ വിദേശ നിക്ഷേപകര്‍ അടക്കം രംഗത്തുണ്ട്. മലബാര്‍ മേഖലയില്‍ നിന്ന് രണ്ട് ടീമുകള്‍ക്ക് കൂടി അനുമതി നല്കാനാണ് തീരുമാനം. ഗള്‍ഫ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ടീമുകള്‍ക്കായി രംഗത്തുണ്ട്. ഗ്രൂപ്പ് മീരാന്‍ സാരഥി നവാസ് മീരാന്റെ നേതൃത്വത്തിലാണ് സൂപ്പര്‍ ലീഗ് കേരള സംഘടിപ്പിക്കുന്നത്.

കൊച്ചി, തിരുവനന്തപുരം അടക്കം ആദ്യ രണ്ട് സീസണുകളില്‍ 6 ടീമുകളാണ് കളിച്ചത്. ബിസിനസ് മേഖലയില്‍ നിന്ന് കൂടുതല്‍ നിക്ഷേപകരെത്തുന്നതോടെ സൂപ്പര്‍ ലീഗ് കേരള മറ്റൊരു തലത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

കേരളത്തില്‍ സ്റ്റേഡിയം കോംപ്ലക്സ്, ഗള്‍ഫ് വിപണിയിലും കണ്ണ്; കേരള ബ്ലാസ്റ്റേഴ്സ് ഇനി ഗള്‍ഫ് കണ്‍സോര്‍ഷ്യത്തിന്; പ്രോജക്ട് ബ്ലാസ്‌റ്റേഴ്‌സ് വഴിത്തിരിവാകുമോ?
സൂപ്പര്‍ലീഗ് കേരള സിഇഒ മാത്യു ജോസഫും മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാനും
ടൂറിസത്തെ കൂട്ടുപിടിക്കാന്‍ കേരള ക്രിക്കറ്റ്; കളിയില്ലാത്ത സമയത്തും വരുമാനം ലഭിക്കുന്ന യൂറോപ്യന്‍ 'ഡെസ്റ്റിനേഷന്‍ സ്റ്റേഡിയം' മോഡലുമായി കെസിഎ
ആദ്യ രണ്ട് സീസണുകള്‍ സൂപ്പര്‍ഹിറ്റ്, കളിക്കാര്‍ക്ക് മെച്ചപ്പെട്ട പ്രതിഫലം; കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പും വരുമാനവും ലക്ഷ്യമിട്ട് സൂപ്പര്‍ലീഗ് കേരള സീസണ്‍ 3
```html ```
logo
DhanamOnline
dhanamonline.com