ഐ.എഫ്.എഫ് ഫാഷന്‍ എക്‌സ്‌പോ മൂന്നാം പതിപ്പിന് അരങ്ങൊരുങ്ങുന്നു

അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ അടക്കമുള്ള നൂറില്‍ പരം ബ്രാന്‍ഡുകള്‍ 180 ഓളം സ്റ്റാളുകളിലായി പ്രദര്‍ശനത്തിന് എത്തും
ഐ.എഫ്.എഫ് ഫാഷന്‍ എക്‌സ്‌പോ 2025ന്റെ ലോഗോ പ്രകാശനം കെ.ടി.ജി.എ സംസ്ഥാന പ്രസിഡന്റും കല്യാണ്‍ സില്‍ക്ക്‌സ് ചെയര്‍മാനുമായ ടി.എസ് പട്ടാഭിരാമന്‍ നിര്‍വഹിക്കുന്നു.
ഐ.എഫ്.എഫ് ഫാഷന്‍ എക്‌സ്‌പോ 2025ന്റെ ലോഗോ പ്രകാശനം കെ.ടി.ജി.എ സംസ്ഥാന പ്രസിഡന്റും കല്യാണ്‍ സില്‍ക്ക്‌സ് ചെയര്‍മാനുമായ ടി.എസ് പട്ടാഭിരാമന്‍ നിര്‍വഹിക്കുന്നു.
Published on

ഇന്ത്യന്‍ ഫാഷന്‍ ഫെയറിന് കീഴില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ഫാഷന്‍ എക്‌സ്‌പോ 2025 ജനുവരി ഏഴു മുതല്‍ ഒന്‍പത് വരെ അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ അടക്കമുള്ള നൂറില്‍ പരം ബ്രാന്‍ഡുകള്‍ 180 ഓളം സ്റ്റാളുകളിലായി പ്രദര്‍ശനത്തിന് എത്തും.

ഐ.എഫ്.എഫ് ഫാഷന്‍ എക്‌സ്‌പോ 2025ന്റെ ലോഗോ പ്രകാശനം കെ.ടി.ജി.എ സംസ്ഥാന പ്രസിഡന്റും കല്യാണ്‍ സില്‍ക്ക്‌സ് ചെയര്‍മാനുമായ ടി.എസ് പട്ടാഭിരാമന്‍ നിര്‍വഹിച്ചു. കെ.ടി.ജി.എ വയനാട് സഹായ നിധിയിലേക്ക് നല്‍കുന്ന അഞ്ചു ലക്ഷം രൂപയുടെ ചെക്കും ഐ.എഫ്.എഫ് സംഘാടക സമിതിയില്‍ നിന്നും അദ്ദേഹം ഏറ്റുവാങ്ങി.

കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ആകര്‍ഷകമായ ഫാഷന്‍ ഷോകള്‍, താര നിബിഡമായ അവാര്‍ഡ് നൈറ്റ്, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com