സാമൂഹ്യ സംരംഭകരെ കണ്ടെത്തുന്നതിനുള്ള ദിശ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

ഐഐടി പാലക്കാടും ബ്യൂമര്‍ക്ക് ഇന്ത്യ ഫൗണ്ടേഷനും സഹകരിച്ചുള്ള പദ്ധതി
startup india
startupscanva
Published on

സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക വിദ്യാധിഷ്ഠിതമായ പരിഹാരങ്ങള്‍ ഒരുക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഐഐടി പാലക്കാട് ടെക്‌നോളജി ഐഹബ് ഫൗണ്ടേഷന്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന IPTIF, ബ്യൂമര്‍ക്ക് ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ദിശ (DISHA - Driving Innovative Solutions for Humanitarian Advancement) എന്ന പേരില്‍ ഈ പദ്ധതി നടപ്പാക്കുന്നത്.

ആരോഗ്യം, ഗ്രാമവികസനം, സുസ്ഥിരത, വിദ്യാഭ്യാസ സമത്വം, ഡിജിറ്റല്‍ സാക്ഷരത തുടങ്ങിയ മേഖലകളിലെ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്ന നൂതന ആശയങ്ങള്‍ക്കാണ് ഈ പ്രോഗ്രാം ഊന്നല്‍ നല്‍കുന്നത്. സാങ്കേതിക ഉപദേശം, ബിസിനസ് മാര്‍ഗനിര്‍ദ്ദേശം, സാമ്പത്തിക സഹായം എന്നിവയിലൂടെ സാമൂഹ്യ സംരംഭങ്ങളെ വളര്‍ത്തിയെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

രണ്ട് വിഭാഗങ്ങളിലേക്ക്

ബ്യൂമര്‍ക്ക് നവ ദിശ പുരസ്‌കാരം (Buimerc Nava DISHA Puraskaram): സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയ മൂന്ന് സാമൂഹ്യ സംരംഭകരെ ഈ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കും. ഇവര്‍ക്ക് സാമ്പത്തിക സഹായവും തങ്ങളുടെ സംരംഭം കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള പിന്തുണയും ലഭിക്കും.

ദിശ എന്‍ട്രപ്രണര്‍-ഇന്‍-റെസിഡന്‍സ് ഫെലോഷിപ്പ്: സാമൂഹിക പ്രാധാന്യമുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന പത്ത് പുതിയ സംരംഭകരെയാണ് ഈ ഫെലോഷിപ്പിനായി തിരഞ്ഞെടുക്കുന്നത്. ഫെലോഷിപ്പ് ലഭിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം, പ്രോട്ടോടൈപ്പ് നിര്‍മാണത്തിനുള്ള സാമ്പത്തിക സഹായം, ഐഐടി പാലക്കാടിന്റെ അത്യാധുനിക ലാബുകളും സൗകര്യങ്ങളും ഉപയോഗിക്കാനുള്ള അവസരം എന്നിവ ലഭിക്കും. കേരളത്തിലെ സാമൂഹ്യ മാറ്റത്തിന് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്ന യുവ സംരംഭകര്‍ക്ക് ഈ പദ്ധതി വലിയൊരു അവസരമാണ്.

അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബര്‍ 20 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും സന്ദര്‍ശിക്കുക. https://iptif.tech/entrepreneurship-development

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com