

കേരളത്തിലെ ഇവന്റ് മാനേജര്‍മാരുടെ സംഘടനയായ 'ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള (ഇമാക്) സൈലന്റ് ഹീറോസ് അവാര്‍ഡുകളുടെ എട്ടാം പതിപ്പ് ജൂണ്‍ ആറിന് തൃശൂര്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കും.
ഇവന്റ് ഡെക്കോര്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് & സൊല്യൂഷന്‍സ്, എന്റര്‍ടൈന്‍മെന്റ് ഡിസൈന്‍, വെന്യു ആന്‍ഡ് കാറ്ററിംഗ് സൊല്യൂഷന്‍സ്, പേഴ്സണലൈസ്ഡ് സൊല്യൂഷന്‍സ് എന്നിങ്ങനെ 5 തലങ്ങളിലായി 60 വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ 2026ലെ സൈലന്റ് ഹീറോസ് അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനിക്കും. രാജ്യത്തുടനീളമുള്ള വ്യവസായ വിദഗ്ധരുടെ 14 അംഗ ജൂറിയാണ് അവാര്‍ഡുകള്‍ വിലയിരുത്തുന്നത്.
കേരളത്തിലെയും പുറത്തുംനിന്നുമുള്ള 700ലധികം ഏജന്‍സികളെ ഒരുമിച്ച് കൊണ്ടുവന്ന്, ഇവന്റ് വ്യവസായത്തിലെ കേരളത്തിലെ ഏറ്റവും വലിയ ഒത്തുചേരലിനാണ് വേദി ഒരുങ്ങുന്നതെന്ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു.
അവാര്‍ഡ് ദാനത്തോടനുബന്ധിച്ച് ബി2ബി എക്‌സ്‌പോ, വിജ്ഞാന സെഷനുകള്‍, മുഖ്യപ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, അവാര്‍ഡുകള്‍, വിനോദപരിപാടികള്‍ എന്നിവ നടക്കും. ഇമാക് പ്രസിഡന്റ് രാജു കണ്ണമ്പുഴ, ജനറല്‍ സെക്രട്ടറി ബഹനാന്‍ കെ. അരീക്കല്‍, ട്രഷറര്‍ പ്രവീണ്‍ ചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine