Begin typing your search above and press return to search.
ആദായ നികുതി റിട്ടേണ്‍ ആദ്യമായി സമര്‍പ്പിച്ചവര്‍ എത്രയാണെന്ന് അറിയേണ്ടേ?
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂലൈ 31ന് അവസാനിച്ചു. പലരും പ്രതീക്ഷിച്ചെങ്കിലും സമയപരിധി നീട്ടാന്‍ ആദായനികുതി വകുപ്പ് തയാറായില്ല. അതു മൂലം പിഴയൊടുക്കി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട സാഹചര്യം നേരിടുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ ജൂലൈ 31നകം റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണം ഇത്തവണ സര്‍വകാല റെക്കോര്‍ഡിലാണ്. 7.28 കോടി ആദായ നികുതി റിട്ടേണുകള്‍ ജൂലൈ 31നകം സമര്‍പ്പിക്കപ്പെട്ടു. ആദായ നികുതി വകുപ്പാണ് ഈ കണക്ക് ലഭ്യമാക്കിയത്. കഴിഞ്ഞ വര്‍ഷം 6.77 കോടി റിട്ടേണുകളാണ് സമര്‍പ്പിച്ചത്.
2023-24 സാമ്പത്തിക വര്‍ഷത്തെ 7.28 കോടി ഐ.ടി.ആറുകളില്‍ 5.27 കോടിയും പുതിയ നികുതി സമ്പ്രദായത്തിനു കീഴില്‍ സമര്‍പ്പിച്ചവയാണെന്നും അധികൃതര്‍ വ്യക്തമാക്കി. പഴയ നികുതി സമ്പ്രദായത്തിനു കീഴില്‍ റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ 2.01 കോടി മാത്രം. അവസാന ദിവസമായ ജൂലൈ 31നാണ് ഏറ്റവും കൂടുതല്‍ ഐ.ടി.ആര്‍ ഫയല്‍ ചെയ്തതെന്നും അധികൃതര്‍ വിശദീകരിച്ചു. ഒറ്റ ദിവസത്തില്‍ 69.92 ലക്ഷം ഐ.ടി.ആറുകളാണ് ഫയല്‍ ചെയ്തത്. ആദ്യമായി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം ഇതുവരെ 58.57 ലക്ഷമാണ്. നികുതി വല വലുതാകുന്നതിനു തെളിവു കൂടിയാണിത്.
Next Story
Videos