ജനങ്ങളുടെ കൈയില്‍ പണമെത്തിയാല്‍ ഉപഭോഗം വര്‍ധിക്കും, സമ്പദ് വ്യവസ്ഥയിലും പ്രതിഫലിക്കും: ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്

സമ്മിറ്റിനോട് അനുബന്ധിച്ച് നടക്കുന്ന അവാര്‍ഡ് നിശയില്‍ റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര്‍ റാവു മുഖ്യാതിഥിയായി.
ജനങ്ങളുടെ കൈയില്‍ പണമെത്തിയാല്‍ ഉപഭോഗം വര്‍ധിക്കും, സമ്പദ് വ്യവസ്ഥയിലും പ്രതിഫലിക്കും: ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്
Published on

ജനങ്ങളുടെ വാങ്ങല്‍ ശേഷി ഏതൊരു സമ്പദ്‌വ്യവസ്ഥയുടെയും അടിത്തറയാണെന്നും ഉപഭോഗം വര്‍ധിക്കാതെ സാമ്പത്തിക വളർച്ച സാധ്യമല്ലെന്നും മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്. കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ധനം ബിസിനസ് മീഡിയ ബാങ്കിംഗ് സമ്മിറ്റില്‍ ഫയര്‍സൈഡ് ചാറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ പര്‍ച്ചേസിംഗ് പവറും ഉപഭോഗവും വര്‍ധിക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാണ്. ഉപഭോഗം വര്‍ധിച്ചാല്‍ മാത്രമേ ബിസിനസുകള്‍ക്ക് വളര്‍ച്ചയുണ്ടാകൂ. ഇതിന് ജനങ്ങളുടെ കൈയില്‍ പണമെത്തണം. സമീപകാലത്ത് സര്‍ക്കാരും റിസര്‍വ് ബാങ്കും എടുത്ത നടപടികള്‍ ഇത്തരത്തില്‍ ഉപഭോഗം വര്‍ധിപ്പിക്കാനും ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാനും ഉതകുന്നതാണെന്നും ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അഭിപ്രായപ്പെട്ടു.

നല്ല മാറ്റങ്ങള്‍ സംഭവിക്കുന്നു

ബിസിനസ് സൗഹൃദ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. ഇത് നല്ല കാര്യമാണ്. സ്വര്‍ണ പണയത്തില്‍ അടക്കം ബിസിനസ് സൗഹൃദ നയങ്ങള്‍ പ്രകടമാണ്. അടുത്ത കാലത്ത് ഗോള്‍ഡ് ലോണില്‍ അടക്കം നിയന്ത്രണങ്ങള്‍ ഉദാരമാക്കി. കൂടുതല്‍ കമ്പനികള്‍ ഗോള്‍ഡ് ലോണിലേക്ക് വരുന്നതിന് ഇതിന് തെളിവാണ്. സര്‍ക്കാരും ആര്‍.ബി.ഐയും സ്വര്‍ണപണയം നല്ലൊരു മേഖലയാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ഇത് സ്വാഗതാര്‍ഹമാണ്.

ബാങ്കുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും വ്യവസായ സൗഹൃദ സമ്പദ്ഘടനയിലേക്ക് മുന്നേറാന്‍ സഹായിക്കുന്നുവെന്നത് സത്യമാണ്. കമ്പനികളെ ഏറ്റെടുക്കാനോ വാങ്ങാനോ ആവശ്യമായ മൂലധനം സ്വരൂപിക്കാന്‍ ബാങ്കുകളെ സമീപിക്കാന്‍ ഇപ്പോള്‍ എളുപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഡ്ഫാക്ടേഴ്‌സ് പിആര്‍, ക്യാപിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് അജയ് ശര്‍മ ഫയര്‍സൈഡ് ചാറ്റില്‍ നേതൃത്വം നല്കി.

സമ്മിറ്റിനോട് അനുബന്ധിച്ച് നടന്ന അവാർഡ് നിശയിൽ റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര്‍ റാവു മുഖ്യാതിഥിയായി. ബാങ്കിംഗ്, എന്‍ബിഎഫ്സി, ഇന്‍ഷുറന്‍സ് രംഗത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെച്ച പ്രസ്ഥാനങ്ങള്‍ക്കുള്ള ധനം ബിഎഫ്എസ്ഐ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com