ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനത്തേക്ക് ഇന്ദര്‍മിത് ഗില്‍, പദവിയിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍

ലോക ബാങ്കിന്റെ (World Bank) ചീഫ് ഇക്കണോമിസ്റ്റായി (Chief Economist) ഇന്ത്യക്കാരനായ ഇന്ദര്‍മിത് ഗില്‍ (Indermit Gill) ചുമതലയേല്‍ക്കും. കൗശിക് ബസുവിന് ശേഷം ഈ പദവിയിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ കൂടിയാണ് ഗില്‍. 2012-16 കാലയളവിലാണ് കൗശിക് ബസു ലോകബാങ്കില്‍ ചീഫ് ഇക്കണോമിസ്റ്റ് പദവി വഹിച്ചത്.

സെപ്റ്റംബര്‍ ഒന്നിന് ചുമതലയേല്‍ക്കുന്ന് ഗില്‍ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് വിഭാഗത്തിന്റെ ചീഫ് വൈസ് പ്രസിഡന്റിന്റെ ചുമതലയും വഹിക്കും. നിലവില്‍ ലോക ബാങ്ക് ഇക്വിറ്റബിള്‍ ഗ്രോത്ത്, ഫിനാന്‍സ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ വിഭാഗം വൈസ് പ്രസിഡന്റ് ആണ് അദ്ദേഹം. 2009ലെ ലോക വികസന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിയ ഗില്ലിന്റെ 'മിഡില്‍ ഇന്‍കം ട്രാപ്' (Middle Income Trap എന്ന ആശയം വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒരു നിശ്ചതി തലത്തില്‍ എത്തിയ ശേഷം വികസ്വര രാജ്യങ്ങളിലെ വരുമാന വളര്‍ച്ച സ്തംഭിക്കുന്നതെങ്ങെ എന്നാണ് മിഡില്‍ ഇന്‍കം ട്രാപ് വിശദികരിക്കുന്നത്.

വികസ്വര രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന നയപരമായ പ്രശ്‌നങ്ങള്‍, കടം, ഹരിത വളര്‍ച്ച, തൊഴില്‍ വിപണി, ദാരിദ്ര്യം, അസമത്വം, പ്രകൃതിവിഭങ്ങളുടെ ഉപയോഗം തുടങ്ങിയവയെക്കുറിച്ച് നിരവധി ലേഖനങ്ങളും ഗില്‍ എഴുതിയിട്ടുണ്ട്. ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡി നേടിയ അദ്ദേഹത്തിന്റെ ഇന്ത്യയിലെ പഠനം സെന്റ് സ്റ്റീഫന്‍സ് കോളജിലും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും ആയിരുന്നു. ഡ്യൂക്ക് യൂണിവേഴ്‌സിറ്റി, ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി, ചിക്കാഗോ യൂണീവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ അധ്യാപകനായും ഗില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles
Next Story
Videos
Share it