

സംരംഭകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അറിയാനും ഇവ എങ്ങനെ നേടിയെടുക്കാമെന്ന് വിശദീകരിക്കുകയും ചെയ്യുന്ന 'ഇന്‍ഡെക്സ് 2025'ന് മെയ് രണ്ടിന് അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമാകും. മെയ് അഞ്ചുവരെ നീണ്ടുനില്‍ക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് വിവിധ കേന്ദ്രമന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ്.
കേരളം ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പ്രദര്‍ശനത്തിന് ആതിഥേയത്വം വഹിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം ബിസിനസ് ആന്റ് റീട്ടെയില്‍ ചെയിനുകള്‍, മുഖ്യധാരാ ബാങ്കുകള്‍ അടക്കം 20 ലധികം ധനകാര്യ സ്ഥാപനങ്ങള്‍ വിവിധ രാജ്യങ്ങളിലെ എംബസി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
450ലധികം സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ടാകും. കേന്ദ്രസര്‍ക്കാറിലെ നാലു മന്ത്രാലയങ്ങളുടെയും 20 വിദേശ എംബസികളുടെയും പങ്കാളിത്തത്തോടെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. വ്യവസായ പുരോഗതിക്കായി രൂപീകരിച്ച 'ഇന്‍ഡ് ആപ്പ്' (IND App) ഉദ്ഘാടനവും എക്സിബിഷനില്‍ വച്ച് നടക്കും.
മെയ് രണ്ടിന് കേന്ദ്ര എം.എസ്.എം.ഇ വകുപ്പ് മന്ത്രി ജിതിന്‍ റാം മാഞ്ചി എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് തുടങ്ങിയവര്‍ പങ്കെടുക്കും. എക്സിബിഷന്റെ തുര്‍ന്നുള്ള ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാരായ ചിരാഗ് പാസ്വാന്‍, ബി.എല്‍.വര്‍മ്മ, സുരേഷ് ഗോപി, രാജീവ് രജ്ഞന്‍ സിംഗ്, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, വിവിധ മന്ത്രാലയങ്ങളുടെ ജോയിന്റ് സെക്രട്ടറിമാര്‍, വിവധ രാജ്യങ്ങളിലെ എംബസി പ്രതിനിധികള്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യുസഫലി, ഡോ.ബി.യു അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുക്കും.
എക്സിബിഷന്റെ ഓരോ ദിവസവും വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച് അതാത് മന്ത്രാലയങ്ങളുടെ സെമിനാറുകളും ഉണ്ടാകും. വിവിധ കേന്ദ്രപദ്ധതികള്‍, സബ്സിഡികള്‍, ഗ്രാന്റുകള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കാര്യമായ അറിവില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതിനു മാറ്റം വരുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://nidcc.com/
സ്റ്റാള്‍ ബുക്കിംഗിന്: https://nidcc.com/index2025/
Read DhanamOnline in English
Subscribe to Dhanam Magazine