

ഇസ്ലാമിക രാജ്യങ്ങളുടെ നായകത്വത്തിനായി തുര്‍ക്കിയും സൗദിയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ തുര്‍ക്കി അനുകൂല നിലപാടുള്ള രാജ്യം ഖത്തറാണ്. മറ്റ് പ്രധാന ഗള്‍ഫ് രാജ്യങ്ങളെല്ലാം സൗദി-യു.എസ് കൂട്ടുകെട്ടിന്റെ ഭാഗമാണ്. മേഖലയില്‍ ഇറാന്റെ അധിപത്യം അനുവദിക്കാതെയും തുര്‍ക്കിയെ കാര്യമായി അടുപ്പിക്കാതെയുമാണ് സൗദി മുന്നോട്ടു പോകുന്നത്. തീവ്രവാദത്തിനെതിരായ നിലപാടുകളില്‍ പോലും സൗദി കാര്‍ക്കശ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്.
ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ അടുത്തിടെയായി തുര്‍ക്കിയുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ മാത്രം ഒതുങ്ങുന്നില്ല അവരുടെ ഇടപെടല്‍. മതേതരവാദിയായ ഷേഖ് ഹസീന അധികാരഭ്രഷ്ടയാക്കപ്പെട്ട ശേഷം ബംഗ്ലാദേശിലേക്കും തുര്‍ക്കി കാലെടുത്തു വച്ചിട്ടുണ്ട്. അടുത്തിടെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബംഗ്ലാദേശിന്റെ ഭാഗമാക്കിയ ഭൂപടങ്ങള്‍ വ്യാപകമായി ധാക്കയിലും ചിറ്റഗോംഗിലും പ്രചരിച്ചിരുന്നു.
യൂണിവേഴ്‌സിറ്റികള്‍ കേന്ദ്രീകരിച്ച് യുവതലമുറയില്‍ ഇന്ത്യാവിരുദ്ധതയും മതവെറിയും കുത്തിവയ്ക്കാന്‍ തുര്‍ക്കി ആസ്ഥാനമായ എന്‍ജിഒകള്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം വന്നശേഷം ഇന്ത്യ വിരുദ്ധ ശക്തികള്‍ക്ക് രാജ്യം തുറന്നു നല്കുന്ന സമീപനമാണ് അവര്‍ സ്വീകരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ഇപ്പോള്‍ തന്നെ ഊഷ്മള ബന്ധമാണുള്ളത്. പഹല്‍ഗാം ഭീകരാക്രമണത്തിനെതിരേ ആദ്യം പ്രതികരണം നടത്തിയ രാജ്യങ്ങളിലൊന്ന് സൗദി അറേബ്യയാണ്. ഇന്ത്യയുമായും യു.എസുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് സൗദി അറേബ്യ. പാക്കിസ്ഥാനുമായി മുമ്പ് നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന സൗദി ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്.
മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദിലേക്ക് സൗദിയുടെ നിയന്ത്രണം മാറിയതോടെ പാക്കിസ്ഥാനോട് അത്ര താല്പര്യം അവര്‍ക്കില്ല. മുമ്പ് വലിയ സാമ്പത്തികസഹായം സൗദിയില്‍ നിന്ന് പാക്കിസ്ഥാന് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴതില്‍ കുറവു വന്നിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നതില്‍ പോലും അവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുകയും തുര്‍ക്കിക്ക് ഇവിടേക്ക് കടന്നുവരാനുള്ള സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. തുര്‍ക്കിയില്‍ നടക്കുന്ന മനുഷ്യാവകാശ, ന്യൂനപക്ഷ ധ്വംസനങ്ങള്‍ അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ന്നു വരുമ്പോള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യ തയാറായേക്കും.
ആഗോളതലത്തില്‍ പാക്കിസ്ഥാനൊപ്പം നില്‍ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയെവന്ന നയത്തിലൂന്നിയാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ശക്തമായ തരത്തിലുള്ള നീക്കങ്ങള്‍ ഇന്ത്യന്‍ ഭാഗത്തു നിന്നും ഉയര്‍ന്നുവന്നാല്‍ സ്വതവേ ദുര്‍ബലമായ തുര്‍ക്കിക്ക് ഇനിയും താങ്ങാന്‍ സാധിക്കില്ല. അടുത്ത കാലത്തായി എര്‍ദോഗന്‍ സര്‍ക്കാരിനെതിരേ തുര്‍ക്കിയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine